ബ്രിട്ടനിലെ പഴയ ഗ്ലാമർ മോഡലായ സുസി മോന്റിക്ക് 65 വയസായെങ്കിലും അതിന് കീഴടങ്ങി അടങ്ങിയൊതുങ്ങി ജീവിക്കാനൊന്നും സുസി തയ്യാറല്ല. ഇപ്പോഴും ബിക്കിനി ധരിച്ച് ഗ്ലാമർ ഫോട്ടോയ്ക്ക് പോസ് ചെയ്ത് കവർ ഗേൾ ആകാനൊന്നും പുള്ളിക്കാരിക്ക് യാതൊരു മടിയുമില്ല. ഈ സുന്ദരിക്ക് 65 വയസായെന്ന് ആരും കണ്ടാൽ പറയില്ല. അക്കാരണത്താലാണ് 20 വയസുള്ള ചുള്ളന്മാർ വരെ ചൂളം അടിച്ച് ഇപ്പോഴും പിന്നാലെ കൂടുന്നത്. പെൻഷനായിട്ടും യൗവനം ചോർന്ന് പോകാതെ കാക്കുന്ന സുന്ദരിയുടെ അത്ഭുത കഥയാണിത്. നാച്വറിസ്റ്റ് പബ്ലിക്കേഷൻസിൽ അവർ നിരന്തരം പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ യൗവനമെന്നത് പുറത്തേക്കുള്ള വെറും കെട്ടുകാഴ്ചയല്ലെന്നും മറിച്ച് ഇപ്പോഴും അനുഭവിച്ച് കൊണ്ടിരിക്കുന്ന കാര്യമാണെന്നുമാണ് സുസി പറയുന്നത്.

താൻ യുവത്വമുള്ള ശരീരമുള്ള ഒരു പഴയ സ്ത്രീയാണെന്ന് വിശേഷിപ്പിക്കാനാണ് അഞ്ചടി ഏഴ് ഇഞ്ച് ഉയരമുള്ള ഈ കോൺവാൾ കാരി ഇഷ്ടപ്പെടുന്നത്.ഹെലെൻ മിറെനാണീ സ്ത്രീയ്ക്ക് പ്രചോദനമായി വർത്തിച്ചിരിക്കുന്നത്. ഇപ്പോഴും മോഡലിങ് രംഗത്ത് സജീവമാണീ വയോധികസുന്ദരി. സുസി തന്റെ 20കളിലും 30കളിലും തിളങ്ങുന്ന താരമായിരുന്നു. എന്നാൽ പിന്നീട് ഗ്ലാഡുലർ ഫീവർ കാരണം ഈ രംഗത്ത് നിന്ന് കുറച്ച് കാലം വിട്ട് നിൽക്കാൻ നിർബന്ധിതയാവുകയും ചെയ്തു.

എന്നാൽ പിന്നീട് തന്റെ 40ാം വയസിൽ മോഡലിങ് രംഗത്തേക്ക് ശക്തമായി തിരിച്ച് വരുകയും ഇപ്പോഴും നിലനിൽക്കുകയും ചെയ്യുകയാണ്. തന്റെ സൗന്ദര്യം പ്രകൃതിദത്തമാണെന്നാണ് സുസി അവകാശപ്പെടുന്നത്. താൻ ഇതു വരെ സലോൺ ബ്യൂട്ടി ട്രീറ്റ്മെന്റ് നടത്തിയിട്ടില്ലെന്നും മുടി കറുപ്പിച്ചിട്ടില്ലെന്നു അവർ പറയുന്നു. ഇതുവരെ പ്ലാസ്റ്റിക് സർജറിക്കും വിധേയയായിട്ടില്ല.

വയസ് മനസിൽ മാത്രമാണെന്നും എന്നാൽ നിങ്ങൾക്ക് തോന്നുന്നത് പോലെ യുവത്വത്തോടെ പ്രവർത്തിക്കാനുമാണ് സുസി ഏവരോടും നിർദ്ദേശിക്കുന്നത്. നിങ്ങൾക്ക് ഒരിക്കലും പ്രായമായെന്ന് ചിന്തിക്കരുതെന്നും അതോടെ നിങ്ങളുടെ സ്വപ്നങ്ങൾ അവസാനിക്കുമെന്നനും അവർ അഭിപ്രായപ്പെടുന്നു. തന്റെ മനോഭാവമാണ് തന്റെ സൗന്ദര്യത്തിന്റെ ഏറ്റവും വലിയ രഹസ്യമെന്നും ഈ സുന്ദരി വെളിപ്പെടുത്തുന്നു. പോസിറ്റീവ് തിങ്കിംഗും, ദൈവവിശ്വാസവും നല്ല പുസ്തകങ്ങൾ വായിക്കലും അതിന് പിന്തുണയ്ക്കുന്നുവെന്നും ഇവർ പറയുന്നു.ദി സീക്രട്ട് എന്ന പുസ്തകം തന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. ജീവിത്തതിൽ തളർന്ന് പോകുന്നവർക്ക് പുസ്തകം വഴികാട്ടുമെന്നും സുസി നിർദ്ദേശിക്കുന്നു. സ്ഥിരമായി നടക്കാനിഷ്ടപ്പെടുന്നതിനാൽ ഇന്നും സ്ലിമ്മായിരിക്കാനും സാധിക്കുന്നു.

പ്രായമായ സ്ത്രീകൾക്ക് ബിക്കിനികൾ ഡിസൈൻ ചെയ്യുകയെന്നതാണ് തന്റെ ഇപ്പോഴത്തെ ആഗ്രഹമെന്ന് സുസി പറയുന്നു. ഈ പ്രായത്തിനിടെ ഉണ്ടായ ആരോഗ്യ സംബന്ധമായ വെല്ലുവിളികളെ അതിജീവിച്ചാണ് സുസി ഈ സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നത്. ഗ്ലാൻഡുലർ ഫീവറിന് പുറമെ ലിവറിന്റെ ഒരു ഭാഗം രോഗം കാരണം നീക്കം ചെയ്തിരുന്നു. ഇതിന് പുറമെ ട്യൂമർ ബാധിച്ചതിനാൽ ഗാൾബ്ലാഡർ സർജറിക്കും വിധേയയായിരുന്നു. 71 കാരനായ ജോണാണ് ഭർത്താവ്. 40 വർഷമായി ഇവർ ഒന്നിച്ച് കഴിയുന്നു. മോഡലിങ് പാഷനായു ഈ സുന്ദരി ഇതുവരെയായി 1000ത്തോളം ഷൂട്ടുകൾ നിർവഹിച്ചിട്ടുണ്ട്. ചിരിച്ച് കൊണ്ടിരിക്കുകയെന്നത് ഏറ്റവും വലിയ സൗന്ദര്യ സംരക്ഷണ ടിപ്സ് ആണെന്നും സുസി ചിരിച്ച് കൊണ്ട് വെളിപ്പെടുത്തുന്നു.