സിംഗപ്പൂർ: ഇന്ന് തിങ്കളാഴ്ച (ഓഗസ്റ്റ് 17) ഉച്ചയോടെ 91 പുതിയ കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ സിംഗപ്പൂരിലെ മൊത്തം കേസുകൾ 55,838 എണ്ണമായി. പുറത്തു നിന്നും വന്നവർക്ക് റിപ്പോർട്ട് ചെയ്ത കേസുകൾ സ്റ്റേ-ഹോം നോട്ടീസിൽ ഉൾപ്പെടുത്തിയിരുന്നു. കമ്മ്യൂണിറ്റി കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പതിവുപോലെ തന്നെ ഡോർമിറ്ററികളിൽ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ഇന്ന് രാത്രിയോടെ അറിയിക്കും.

നേരത്തെ പുറത്തു നിന്നും വന്നവർക്ക് റിപ്പോർട്ട് ചെയ്ത 10 കൊറോണ വൈറസ് കേസുകൾ ഉണ്ടായിരുന്ന ക്വാറന്റൈൻ കേന്ദ്രത്തിൽ കയറിയ സാങ്കേതിക വിദഗ്ധൻ ഞായറാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് പുതിയ കമ്മ്യൂണിറ്റി കേസുകളിൽ ഉൾപ്പെടുന്നു. അറ്റകുറ്റപ്പണികൾക്കായാണ് 47 കാരനായ മലേഷ്യൻ വർക്ക് പെർമിറ്റ് ഉടമ ഓഗസ്റ്റ് ഒൻപതിന് ക്വാറന്റൈൻ കേന്ദ്രത്തിൽ കയറിയത്.

ക്വാറന്റൈൻ കേന്ദ്രത്തിലെ ചില ക്രൂ അംഗങ്ങളിൽ കോവിഡ് -19 ഉണ്ടെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് ടെക്‌നീഷ്യനെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചെങ്കിലും രോഗലക്ഷണമില്ലെന്ന് മന്ത്രാലയം അറിയിച്ചു.