- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
അദ്ധ്യാപക, അനധ്യാപക ജീവനക്കാർ ഉടൻ കോവിഡ്-19 പരിശോധന നടത്തിക്കോളൂ; ലംഘിച്ചാൽ മൂന്നു വർഷം വരെ തടവും 2,00,000 റിയാലിൽ കുറയാത്ത പിഴയും ലഭിച്ചേക്കും
ദോഹ: ഖത്തറിലെ പൊതു, സ്വകാര്യ സ്‌കൂളുകളിൽ ജോലി ചെയ്യുന്ന അദ്ധ്യാപക, അനധ്യാപക ജീവനക്കാർ കോവിഡ്-19 പരിശോധന നടത്തണമെന്ന് നിർദ്ദേശം. സെപ്റ്റംബർ ഒന്നിന് മുമ്പായി പരിശോധന നടത്തുവാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. സർക്കാർ സ്‌കൂൾ ജീവനക്കാർ ഹമദ് മെഡിക്കൽ കോർപറേഷനിലും സ്വകാര്യ സ്‌കൂൾ ജീവനക്കാർ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തേണ്ടത്. അദ്ധ്യാപകരാണ് ആദ്യം പരിശോധന നടത്തേണ്ടത്. അതിന് ശേഷം സ്‌കൂളിലെ മറ്റ് ജീവനക്കാരും പരിശോധനയ്ക്ക് വിധേയരാകണം.
പകർച്ചവ്യാധി തടയാനുള്ള മന്ത്രാലയത്തിന്റെ നിർദേശങ്ങൾ അവഗണിക്കുന്നവർക്കെതിരെ കർശന നിയമ നടപടികളും സ്വീകരിക്കും. പകർച്ച വ്യാധി പ്രതിരോധ നിയമ പ്രകാരം വ്യവസ്ഥകൾ ലംഘിച്ചാൽ പരമാവധി മൂന്നു വർഷം വരെ തടവും 2,00,000 റിയാലിൽ കുറയാത്ത പിഴയും അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒരു ശിക്ഷയോ അനുഭവിക്കേണ്ടി വരും.
സെപ്റ്റംബർ ഒന്നു മുതൽ ക്ലാസ് മുറി-ഓൺലൈൻ മിശ്ര പഠന സംവിധാനം നടപ്പാക്കുന്നതിന്റെ മുന്നോടിയായി വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനാണ് സ്‌കൂളുകളിലെ മുഴുവൻ അദ്ധ്യാപകർക്കും മറ്റ് ജീവനക്കാർക്കും കോവിഡ്-19 പരിശോധന നിർബന്ധമാക്കിയത്. സ്‌കൂൾ അദ്ധ്യാപകരും ജീവനക്കാരും കോവിഡ്-19 നെഗറ്റീവ് ആണെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.