വാഷിങ്ടൻ : അമേരിക്കയിൽ കോവിഡ് 19 മൂലം മരിച്ചവരുടെ സംഖ്യ 9,00,000 ആണെന്നു പുതിയ പഠന റിപ്പോർട്ട്. ഔദ്യോഗിക കണക്കുകളേക്കാൾ 57% കൂടുതലാണിത്.

ഇതുവരെ ലോകജനതയിൽ 7 മില്യൻ കോവിഡ് മൂലം മരിച്ചിട്ടുണ്ട്. എന്നാൽ ഔദ്യോഗിക കണക്കനുസരിച്ച് 3.24 മില്യൻ മാത്രമാണ്.

മാർച്ച് 2020 മുതൽ മെയ്‌ 3- 2020 വരെയുള്ള കണക്കുകളാണ് വാഷിങ്ടൻ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക് ആൻഡ് ഇവാലുവേഷനാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

SARS -coV-2 വൈറസ് മൂലം മരിച്ചവരുടെ കണക്കുകളാണ് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യ ,മെക്സിക്കോ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് മരണങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത് യഥാർത്ഥ കണക്കുകളിൽ നിന്ന് വളരെ വ്യത്യസ്തമാണ് . ഓരോ രാജ്യങ്ങളിലും 400,000 താഴെ മാത്രമേ മരണം നടന്നിട്ടുള്ളൂ എന്നാണ് ഗവണ്മെന്റ് അറിയിപ്പിൽ പറയുന്നത് , ഇത് വളരെ കുറഞ്ഞ സംഖ്യ മാത്രമാണ് . അത് പോലെ ഈജിപ്ത് , ജപ്പാൻ , സെൻട്രൽ എഷ്യൻ രാജ്യങ്ങൾ ഇവിടെ ഇപ്പോൾ പുറത്തു വിട്ട റിപ്പോർട്ടിനേക്കാൾ പത്ത് ഇരട്ടി മരണം നടന്നതായി പഠനത്തിൽ വ്യക്തമാക്കപ്പെട്ടിരിക്കുന്നത് .

ഇന്നത്തെ നില തുടരുകയാണെങ്കിൽ ലോകത്തിലെ കോവിഡ് ഏറ്റവും ഭയാനകമായി ബാധിച്ച രാജ്യം ഇന്ത്യയായി തീരുമെന്നാണ് കണക്കാക്കപ്പെടുന്നത് .