വാഷിങ്ടൺ ഡി.സി: കോവിഡ് 19 മഹാമാരി അനിയന്ത്രിതമായി വ്യാപിക്കുന്ന ഇന്ത്യയിലേക്ക് അടിയന്തിര സഹായം എത്തിക്കണമെന്നാവശ്യപ്പെട്ട് ഈ പാർട്ടികളിലേയും മുതിർന്ന യു.എസ്. സെനറ്റർമാർ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന് കത്ത് നൽകി.

മെയ് 5ന് ന്ൽകിയ കത്തിൽ സെനറ്റ് ഇന്ത്യ കോക്കസ് ഉപാദ്ധ്യക്ഷൻ മാർക്ക് വാർണർ(ഡമോക്രാറ്റ്-വെർജിനിയ), ജോൺ കോണൽ(റിപ്പബ്ലിക്കൻ-ടെക്സസ്), റോബ് പോർട്ട്മാൻ(റിപ്പബ്ലിക്കൻ ഒഹായെ) എന്നിവരാണ് ബൈഡൻ ഭരണകൂടത്തോടു അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത്.

മഹാമാരി ഉയർത്തിരിക്കുന്ന വെല്ലുവിളി ഏറ്റെടുക്കുന്നതിന് ഇന്ത്യാ മഹാരാജ്യം പാടുപെടുകയാണ്. ആരോഗ്യസുരക്ഷാ സംവിധാനം ആകെ താറുമാറായിരിക്കുന്നു, 300,000ത്തിന് മുകളിൽ കോവിഡ് പോസിറ്റീവ് കേസ്സുകൾ ദിനം പ്രതി പുതിയതായി റിപ്പോർട്ട് ചെയ്യുന്നു. യു.എസ്. ഡിഫൻസ് ഡിപ്പാർട്ട്മെന്റ് മറ്റു ഗവൺമെന്റ് എജൻസികളുമായും, അന്തർദേശീയ തലത്തിലുള്ള സുഹൃദ് രാജ്യങ്ങളുമായി ചേർന്ന് ലൈഫ് സേവിങ് മെഷീനുകൾ, വാക്സിൻ, മറ്റു ഉപകരണങ്ങൾ ഏറ്റവും വേഗം എത്തിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും സെനറ്റർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

മെയ് 5 ന് റിക്കാർഡു നമ്പർ കോവിഡ് പോസിറ്റീവ് കേസ്സുകളാണ് (400,000) ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിദിനം 10,000 പേർ കോവിഡ് മൂലം മരണമടയുന്നു.
ഇന്ത്യയുടെ റോഡുകളിൽ ജനം മരിച്ചു വീഴാതിരിക്കണമെങ്കിൽ വാക്സിനും, ഓക്സിജനും പൊതുസ്ഥലങ്ങളിൽ വിതരണം ചെയ്യേണ്ട അവസ്ഥയിലാണ് ഇന്ത്യയെന്നും ഇവർ ചൂണ്ടികാട്ടിയിട്ടുണ്ട്.