- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗികൾ കുറയുമ്പോഴും ആശങ്കയായി മരണനിരക്ക് ഉയരുന്നു; രാജ്യത്ത് ഇന്ന് 2,59,591 പുതിയ രോഗികൾ; രോഗമുക്തർ മൂന്നരലക്ഷത്തിലധികം; കോവിഡ് അനാഥമാക്കിയവരെ സംരക്ഷിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 2,59,591പേർക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്.ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,60,31,991 ആയി ഉയർന്നതായി കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 4,209 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,91,331 ആയി ഉയർന്നു. 3,57,295 പേർ രോഗമുക്തരായതോടെ നിലവിൽ ചികിത്സയിലുള്ളവർ 30,27,925 പേരാണ്. രാജ്യത്ത് ഇതുവരെ 2,27,12,735 പേർ രോഗമുക്തരായി. ഇതുവരെ 19,18,79,503 പേർക്ക് വാക്സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം കോവിഡ് അനാഥമാക്കിയ സ്ത്രീകളെയും, കുട്ടികളേയും, വയോധികരെയും സംരക്ഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയാനുള്ള നടപടി സ്വീകരിക്കണം. ഇതിനായി 107.49 കോടി രൂപ വകയിരുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയിൽ ഇന്നലെ 29,911 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 738 പേർ മരിച്ചു. 47,371 പേർക്കാണ് രോഗ മുക്തി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 54,97,448. ആകെ രോഗ മുക്തി 50,26,308. ആകെ മരണം 85,355. നിലവിൽ 3,83,253 പേർ ചികിത്സയിൽ.
കർണാടകയിൽ 24 മണിക്കൂറിനിടെ 28,869 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 52,257 പേർക്കാണ് രോഗ മുക്തി. 548 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികൾ 23,35,524 ആയി. ആകെ രോഗ മുക്തി 17,76,524. ഇതുവരെയായി 23,854 പേർക്കാണ് സംസ്ഥാനത്ത് ജീവൻ നഷ്ടമായത്. നിലവിൽ 5,34,954 പേരാണ് ചികിത്സയിലുള്ളത്.
മറുനാടന് മലയാളി ബ്യൂറോ