- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞു; 2.3 ലക്ഷം പുതിയ കോവിഡ് കേസ്; 24 മണിക്കൂറിനിടെ 871 മരണം; മരണനിരക്ക് കൂടുന്നതിൽ ആശങ്ക
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.3 ലക്ഷം (2,35,532) പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 871 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രാജ്യത്തെ കോവിഡ് കേസുകളിൽ 6 ശതമാനം കുറവുണ്ട്.
രോഗവ്യാപനം കുറയുന്നതിനിടെയും രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിൽ മരണനിരക്ക് ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 871 കോവിഡ് മരണങ്ങളാണ് പുതിയതായി സ്ഥിരീകരിച്ചത്. ഒരു തവണ മാത്രമാണ് മൂന്നാം തരംഗത്തിൽ ഇതിന് മുൻപ് 650ന് മുകളിൽ മരണസംഖ്യ രേഖപ്പെടുത്തിയത്.
മൂന്നാം തംരഗത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മരണസംഖ്യ ആണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. ആദ്യ രണ്ട് തരംഗങ്ങളിലേതിന് സമാനമായി രോഗവ്യാപനം കുറയുമ്പോൾ മരണനിരക്ക് ഉയരുന്ന സ്ഥിതിയാണ് ഇത്തവണയും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.39 ശതമാനമായി കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞുവെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. അതിന് അവർ പറയുന്ന കാര്യം 16 സംസ്ഥാനങ്ങളിൽ രോഗവ്യാപനം കുറഞ്ഞുവെന്നതാണ്. അതായത് പ്രതിദിന രോഗികളുടെ എണ്ണത്തിലും ടിപിആറിലും വലിയ കുറവ് സംഭവിച്ചു.
തുടർച്ചയായി നാലാം ദിവസവും രോഗബാധിതരുടെ എണ്ണം 3 ലക്ഷത്തിനു താഴെയാണ്. 3,35,939 പേർ രോഗമുക്തരായി. രാജ്യത്തെ രോഗമുക്തി നിരക്ക് 93.89 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13.3 ശതമാനം.




