- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷണക്കേസിലെ പ്രതിക്കും പിടിച്ചു പറിക്കേസിലെ രണ്ടു പ്രതികൾക്കും കോവിഡ്; രണ്ടു ദിവസമായി അടൂരിൽ ക്വാറന്റൈനിൽ പോയത് എസ്ഐ അടക്കം 15 പൊലീസുകാർ
അടൂർ: വീടു കയറി മോഷണത്തിനും യുവാവിനെ തട്ടിക്കൊണ്ടു പോയി പിടിച്ചു പറി നടത്തിയതിനും പിടിയിലായ പ്രതികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ടു ദിവസമായി അടൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ അടക്കം 15 പൊലീസുകാർ ക്വാറന്റൈനിൽ. വ്യാഴാഴ്ച എട്ടു പേരും ഇന്ന് ഏഴു പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ടൗണിലെ ബാറിന് സമീപത്തു നിന്ന് മദ്യം വാഗ്ദാനം ചെയ്ത് യുവാവിനെ കാറിൽ കയറ്റിക്കൊണ്ടു പോയി മർദ്ദിച്ച കേസിൽ അറസ്റ്റിലായ ബിപിൻ ബാബു, രാഹുൽ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബിപിന്‍ ഇന്നലെയും രാഹുലിന് ഇന്നുമാണ് രോഗം സ്ഥിരീകരിച്ചത്. കോടതി റിമാൻഡ് ചെയ്ത പ്രതിയെ ജയിലിൽ കൊണ്ടു പോകുന്നതിന് മുന്നോടിയായാണ് കോവിഡ് പരിശോധന നടത്തിയത്. എസ്ഐയ്ക്ക് പുറമേ സ്റ്റേഷനിലെ നാലും എആർ ക്യാമ്പിലെ മൂന്നും പൊലീസ് ഉദ്യോഗസ്ഥരാണ് ഇന്നലെ ക്വാറന്റൈനിൽ പ്രവേശിച്ചത്.
വീട്ടിൽ കയറി മോഷണം നടത്തിയ കേസിലെ പ്രതിക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ. ഏഴംകുളം കാവടി വടക്കേക്കര നെല്ലിവിള പുത്തൻവീട്ടിൽ നിന്നും ഇടുക്കി കട്ടപ്പന തൊപ്പി പാളയിൽ താമസിക്കുന്ന മണിക്കുട്ടൻ (മണി 65)നെയാണ് വീടു കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ പിടികൂടിയത്. ഇയാൾക്കാണ് ഇന്ന് കോവിഡ് പരിശോധനാ ഫലം പോസിറ്റീവായത്. ഇതോടെ ഇയാളുമായി സമ്പർക്കം പുലർത്തിയ ഏഴു പൊലീസുകാരാണ് നിരീക്ഷണത്തിൽ പോയത്. ഇയാൾക്കൊപ്പമാണ് രാഹുലിനെയും കസ്റ്റഡിയിൽ എടുത്തതും റിമാൻഡ് ചെയ്യാൻ കൊണ്ടുപോയത്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്