- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കോവിഡ് 19 ടെക്സസിൽ മരണസംഖ്യ 25,000 കവിഞ്ഞു
ഓസ്റ്റിൻ: കോവിഡ്19 രോഗം ബാധിച്ച് ടെക്സസ്സിൽ മരിച്ചവരുടെ എണ്ണം 25000 കവിഞ്ഞതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.ഡിസംബർ 19 ശനിയാഴ്ച ഏറ്റവും ഒടുവിൽ റിപ്പോർട്ടു ലഭിക്കുമ്പോൾ 25,226 ആയി ഉയർന്നിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് 272 മരണം സംഭവിച്ചതോടെ അമേരിക്കയിൽ ഏറ്റവും കൂടുതൽ കോവിഡ് 19 മരണം നടന്ന സംസ്ഥാനങ്ങളിൽ ടെക്സ്സസ് ഒന്നാം സ്ഥാനത്തെത്തി.
അതോടൊപ്പം കോവിഡ് 19 മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിലും സാരമായ വർധനവുണ്ടായതായി ശനിയാഴ്ചയിലെ റിപ്പോർട്ടനുസരിച്ചു 9796 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇത് കഴിഞ്ഞ മാസത്തേക്കാൾ 23% അധികമാണ്.
പുതിയതായി ശനിയാഴ്ചരോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12914 ആണ്.ടെക്സസ്സിൽ രോഗപ്രതിരോധത്തിനുള്ള ഫൈസർ വാക്സിൻ 620,000 ഡോസ് ഇതിനകം എത്തിച്ചേർന്നിട്ടുണ്ട്. അടുത്ത ആഴ്ച 2241000 കൂടി ലഭിക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
അമേരിക്കയിൽ 24 മണിക്കൂറിനകം ക്വാർട്ടർ മില്യൻ പുതിയ കൊറോണ വൈറസ് പോസിറ്റീവ് കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്.