- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമിഴ്നാട്ടിലും കോവിഡ് രൂക്ഷമാകുന്നു; തിങ്കളാഴ്ച 2279 പേർക്ക് രോഗബാധ; ആകെ രോഗികളുടെ എണ്ണം 8,81,752 ആയി ഉയർന്നു
ചെന്നൈ: തമിഴ്നാട്ടിലും കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. തിങ്കളാഴ്ച 2279 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 8,81,752 ആയി ഉയർന്നു.
പുതിയതായി 1352 പേർ രോഗമുക്തി നേടി. 14 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 12,684 ആയി ഉയർന്നു. ചെന്നൈയിൽ മാത്രം പുതിയതായി 815 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
കർണാടകയിലും കോവിഡ് കേസുകൾ ഉയരുകയാണ്. തിങ്കളാഴ്ച 2792 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 16 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 1964 പേരാണ് രോഗമുക്തരായത്.
മറുനാടന് ഡെസ്ക്
Next Story