- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രതിദിന മരണം 4000 കടന്നു; ഇന്ന് റിപ്പോർട്ട് ചെയ്തത് 4,01,078 പുതിയ കോവിഡ് കേസുകൾ; മഹാരാഷ്ട്രയിലും കർണ്ണാടകയിലും സ്ഥിതി ഗൗരവതരം; കോവിഡിൽ ഇന്ത്യ പ്രതിസന്ധിയിൽ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് റിപ്പോർട്ട് ചെയ്തത് 4,01,078 പുതിയ കോവിഡ് കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4,187 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,18,92,676 ആയി ഉയർന്നു. നിലവിൽ 37,23, 446 സജീവ കേസുകളാണുള്ളത്. ആകെ 2,38,270 പേർ കോവിഡ് ബാധിച്ച് മരിച്ചു. 16,73,46,544 പേർ രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയാണ് കോവിഡ് കേസുകളുടെ എണ്ണത്തിൽ ഒന്നാമത്. കർണാടക രണ്ടാമതും കേരളം മൂന്നാമതുമാണ്.
Next Story