- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിൽ 'കോവിഡ് കെയർ' സർവീസ് ആരംഭിച്ചു
തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലെ കോവിഡ് രോഗികളെ സഹായിക്കുന്നതിന് നിയുക്ത എം എൽ എ കെ ബാബുവിന്റെ നേതൃത്വത്തിൽ 'കോവിഡ് കെയർ' സർവീസ് ആരംഭിച്ചു .ഇതിന്റെ ഭാഗമായി പള്ളുരുത്തി - ഇടക്കൊച്ചി - തൃപ്പൂണിത്തുറ - ഉദയംപേരൂർ - മരട് - കുമ്പളം മേഖലകളിലായി മൂന്ന് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു. ആംബുലൻസുകളുടെ ഫ്‌ളാഗ്ഓഫ് തൃപ്പൂണിത്തറ സ്റ്റാച്ചുജംഗ്ഷനിൽ നിയുക്ത എം എൽ എ കെ ബാബു നിർവഹിച്ചു. കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെയാണ് ആംബുലൻസുകൾ സജ്ജമാക്കിയത്. ഈ സേവനം തൃപ്പൂണിത്തുറ നിയോജകമണ്ഡലം കാർക്ക് പൂർണ്ണമായും സൗജന്യമായിരിക്കും.
നിയോജക മണ്ഡലത്തിലെ കോവിഡ് രോഗികൾക്ക് മരുന്നും ഭക്ഷണവും ആവശ്യമുള്ളവർക്ക് പ്രാദേശികമായി എത്തിച്ചു കൊടുക്കും. അത്യാവശ്യക്കാർക്ക് പൾസ് ഓക്‌സിമീറ്റർ നൽകുവാനും പരിപാടിയുണ്ട്. ഈ സേവനത്തിനു പണമായി സംഭാവന സ്വീകരിക്കുന്നതല്ല എന്നാൽ ആംബുലൻസിനു ഡീസലും രോഗികൾക്ക് മരുന്നും ഉപകരണങ്ങളും സംഭാവനയായി സ്വീകരിക്കും, കെ ബാബു പറഞ്ഞു.
ചടങ്ങിൽ മരട് മുൻസിപ്പൽ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ, ഡിസിസി സെക്രട്ടറി ആർ കെ സുരേഷ് ബാബു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി വിനോദ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ്, പി ഡി ശ്രീകുമാർ, സാജു പൊങ്ങലായി, പി സി പോൾ, എം പി ഷൈന്മോൻ, സി ഇ വിജയൻ, അഡ്വ. അഫ്‌സൽ നമ്പ്യാരത്, ടി വി ഗോപിദാസ്, ഡി അർജുനൻ, ആനന്ദ് ഉദയൻ, ടി എം അബ്ബാസ്, ചന്ദ്രകലാധരൻ, രഞ്ജു പുതിയേടത്ത്, ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ഭാരവാഹികളായ വിനു, അഡ്വ. പി എ അനൂപ്, മേഖല ഭാരവാഹികളായ ബിനോജ്, ബിനീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് കൊച്ചി ചാപ്റ്റർ മൂന്ന് പൾസ് ഓക്‌സിമീറ്റർ കോവിഡ് കെയർ സെന്ററിനു കൈമാറി.