- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോണോ ക്ലോണൽ ആന്റിബോഡി ഉപയോഗിച്ചുള്ള ആദ്യ കോവിഡ് ചികിത്സ കണ്ണൂരിൽ; പരീക്ഷിച്ചത് ട്രംപ് സ്വീകരിച്ച കോവിഡ് ചികിത്സ; 60,000 രൂപയുടെ ഇഞ്ചക്ഷൻ കേരളത്തിൽ എത്തിയപ്പോൾ
കണ്ണൂർ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അടക്കമുള്ള പ്രമുഖരിൽ പരീക്ഷിച്ചു വിജയിച്ച മോണോ ക്ലോണൽ ആന്റിബോഡി ഉപയോഗിച്ചുള്ള ആദ്യ കോവിഡ് ചികിത്സ കണ്ണൂരിലും നടത്തി. കണ്ണൂർ കോർപറേഷനിലെ മുണ്ടയാട് സ്വദേശിയായ വ്യവസായിയും ഭാര്യയുമാണ് മരുന്ന് സ്വീകരിച്ചത്. കണ്ണൂർ ജിം കെയർ ആശുപത്രിയിലെ സാംക്രമികരോഗവിഭാഗം കൺസൾട്ടന്റ് ഡോ. ടി പി രാകേഷിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ.
കോഴിക്കോട് മലബാർ ഹോസ്പിറ്റലിൽ നിന്നെത്തിയ ഡോ. കോളിൻ ജോസഫും ഡോ. രാകേഷുമാണ് മരുന്ന് നൽകിയത്. അമേരിക്കയിലെ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. ഹാഷിമിന്റെ വിദഗ്ധാഭിപ്രായവും തേടി. വിദേശത്തെ കോവിഡ് ചികിത്സയിൽ പ്രസിദ്ധമായ ഈ മരുന്നാണ്, കോവിഡ് ബാധിതനായപ്പോൾ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് നൽകിയത്.60,000 രൂപയാണ് ഇഞ്ചക്ഷന്റെ വില.
വയനാട് നൂൽപ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിലെ ട്രൈബൽ മെഡിക്കൽ ഓഫീസർ ഡോ. റാസിഫ് നടത്തിയ അന്വേഷണമാണ് പുതിയ മരുന്നിലെത്തിയത്. കഴിഞ്ഞയാഴ്ച ഇന്ത്യയിൽ ഡ്രഗ്‌സ് കൺട്രോളർ അനുമതി നൽകിയ ഈ മരുന്ന് സിപ്ല മരുന്നുകമ്പനി കേരളത്തിൽ വിൽപ്പനയാരംഭിച്ചിട്ടുണ്ട്. കോഴിക്കോട്ടെ 'അവിഗ്‌ന' എന്ന മരുന്നുവിതരണക്കാരിൽനിന്നാണ് കണ്ണൂരെത്തിച്ച് കുത്തിവയ്പ് നടത്തിയത്. കുത്തിവയ്‌പ്പെടുത്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ദമ്പതികൾ ആശുപത്രി വിട്ടു.
കോവിഡ് ബാധിച്ച് ഏഴ് ദിവസത്തിനുള്ളിൽ ഈ ചികിസ സ്വീകരിച്ചാൽ രോഗം ഗുരുതരാവസ്ഥ പ്രാപിക്കുന്നത് എഴുപതു ശതമാനത്തോളം കുറയുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ഈ ആന്റിബോഡി ശരീരത്തിലെ വൈറസുകളെ നിർവീര്യമാക്കുകയാണ് ചെയ്യുന്നത്. ഈ മരുന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയും ഒരു രോഗിക്ക് നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്