- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി വരുന്നത് രോഗം ബാധിക്കുന്ന മൂന്നിൽ ഒന്നുപേരെയും കൊന്നൊടുക്കുന്ന മഹാ അപകടകാരിയായ വൈറസ്; കേരളം പോലെ ഇനിയും കോവിഡിനെ കീഴടക്കാത്ത നാടുകളിൽ പതിയിരിക്കുന്നത് മരണത്തിന്റെ ദുർഗന്ധം; ഭയപ്പെടുത്തുന്ന അന്വേഷണ റിപ്പോർട്ട് പുറത്തേക്ക്
ലണ്ടൻ: ലോകവസാനം കുറിക്കാൻ കെല്പുള്ള കോവിഡ് വകഭേദം എത്തുകയാണെന്ന് ബ്രിട്ടീഷ് സർക്കാരിന്റെ ശാസ്ത്രോപദേശക സമിതി അംഗങ്ങൾ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നു. രോഗം ബാധിക്കുന്ന മൂന്നിൽ ഒന്നുപേരെയും കാലപുരിക്കയയ്ക്കാൻ കെല്പുള്ളതാണത്രെ ഈ കുഞ്ഞ് ഭീകരൻ.
മരണനിരക്ക് ഏകദേശം 35 ശതമാനം ഉള്ള മേഴ്സ് എന്ന വൈറസിനു തുല്യമായ പ്രഹരശേഷിയുള്ളതായിരിക്കും ഈ വൈറസ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വൈറസ് വ്യാപനം മൂർദ്ധന്യാവസ്ഥയിൽ ഉള്ളപ്പോഴാണ് അതിന് ജനിതകമാറ്റം സംഭവിക്കാനുള്ള സാധ്യത ഏറെയുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
ബ്രിട്ടനിൽ വിജയകരമായി തുടരുന്ന വാക്സിൻ പദ്ധതി പരമാവധി പേർക്ക് രോഗപ്രതിരോധ ശേഷി നൽകിയിട്ടുണ്ട്. പുതിയ വകഭേദങ്ങളെ പ്രതിരോധിക്കുവാൻ വരുന്ന ശൈത്യകാലത്ത് വാക്സിന്റെ ബൂസ്റ്റർ ഡോസും നൽകണമെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ ആവശ്യപ്പെട്ടിട്ടുമുണ്ട്. നിലവിൽ രോഗവ്യാപനം ശക്തമാണെങ്കിൽ കൂടി അത് ക്രമമായി കുറഞ്ഞുവരുന്നുമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ബ്രിട്ടനിൽ മാരക വൈറസ് പടരാനുള്ള സാധ്യത തുലോം വിരളമാണെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്.
അതേസമയം ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് വ്യാപനം അതിരുകടക്കുമ്പോഴും പാതി ജനങ്ങൾക്ക് പോലും വാക്സിൻ നൽകിക്കഴിഞ്ഞിട്ടില്ലാത്ത പ്രദേശങ്ങളുണ്ട്. കേരളമുൾപ്പടെയുള്ള ഇത്തരത്തിലുള്ള പ്രദേശങ്ങളിലായിരിക്കും വൈറസിന് ജനിതകമാറ്റം സംഭവിച്ച് മാരകമാകാൻ സാധ്യത് എന്നണ് വിദഗ്ദരുടെ അഭിപ്രായം.സമീപഭാവിയിൽ ഉണ്ടാകാനിടയുള്ള ഭവിഷ്യത്തുക്കളെ കുറിച്ചുള്ള ഒരു പഠന റിപ്പോർട്ടിലാണ് ഈ സൂപ്പർ വകഭേദത്തിന്റെ കാര്യം ശാസ്ത്രജ്ഞർ പരാമർശിച്ചിരിക്കുന്നത്.
വാക്സിനെതിരെ ഭാഗികമായ പ്രതിരോധശേഷിയുള്ള ദക്ഷിണാഫ്രിക്കൻ വകഭേദം അതിവ്യാപന ശേഷിയുള്ള കെന്റ് ആൽഫ വകഭേദമായോ ഇന്ത്യൻ ഡെ;ൽറ്റാ വകഭേദവുമായോ സംഗമിച്ച് പുതിയ വകഭേദം ഉണ്ടായാൽ അത് നിലവിലുള്ള എല്ലാ വാക്സിനുകൾക്ക് എതിരെയും കടുത്ത പ്രതിരോധ ശേഷി പ്രകടിപ്പിക്കുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. റീകോമ്പിനേഷൻ എന്നറിയപ്പെടുന്ന ഈ പ്രക്രിയ വൈറസിന് കൂടുതൽ വ്യാപകശേഷിയും പ്രഹരശേഷിയും നൽകും.
എന്നാൽ, അനിതരസാധാരണമായ ജനിതകമാറ്റം സംഭവിച്ചില്ലെങ്കിൽ വാക്സിനുകൾ ഫലപ്രദമായി തുടരും എന്നുതന്നെയാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇത്രയും വലിയൊരു ജനിതക മാറ്റത്തിനുള്ള സാധ്യത തുലോം വിരളമാണെങ്കിലും അത് സംഭവിച്ചു കൂടെന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, നിലവിലുള്ള ഒരു വാക്സിനും കോവിഡിനെതിരെ പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നില്ല എന്ന യാഥാർത്ഥ്യം നമുക്ക് മുന്നിൽ നിൽക്കുമ്പോൾ പ്രഹരശേഷി കൂടുതലുള്ള വകഭേദം ആവിർഭവിച്ചാൽ അത് മനുഷ്യകുലത്തിന് വൻ ഭീഷണിയാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
ഇത്തരത്തിൽ പ്രഹരശേഷി കൂടുതലുള്ള ഒരു ഇനം ജനിതകമാറ്റം സംഭവിച്ചുണ്ടാവുക എന്നത് പ്രായോഗികമായും സാധ്യമായ ഒരു കാര്യമാണ്. അങ്ങനെയൊന്ന് സംഭവിച്ചാൽ, ഇനിയും കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ മരണം വിതറുന്ന മാഹാമാരിയായി മാറും.
അതുകൊണ്ടുതന്നെ മൂന്നാം തരംഗത്തിൽ നിന്നും കരകയറാൻ ആരംഭിക്കുന്ന ബ്രിട്ടനെപ്പോലുള്ള രാജ്യങ്ങൾ ഇനിയും കൂടുതൽ കരുതൽ തുടരേണ്ടതുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ