- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോ തവണ നിങ്ങൾ ചുമയ്ക്കുമ്പോഴും ഇനി കോവിഡ് ഉണ്ടോ എന്നറിയാം; ശാസ്ത്രജ്ഞന്മാർ വികസിപ്പിച്ച പുതിയ കോവിഡ് ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്താൽ കോവിഡ് പിടികൂടിയാൽ അപ്പോളറിയാം; അപൂർവ്വമായ ആപ്പിന്റെ കഥ
കോവിഡ് ബാധിച്ചുവോ എന്ന് കണ്ടെത്താൻ സഹായിക്കുന്ന ഒരു സ്മാർട്ട്ഫോൺ ആപ്പ് ശാസ്ത്രജ്ഞർ വികസിപ്പിച്ചിരിക്കുന്നു. റെസ്ആപ്പ് എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് മെഷീൻ ലേണിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിങ്ങളുടെ ചുമയുടെ ശബ്ദം വിശകലനം ചെയ്താണ് കോവിഡ് ഉണ്ടോ എന്ന് കണ്ടെത്തുന്നത്. ഇത് പരീക്ഷിച്ചപ്പോൾ 92 ശതമാനം ആളുകളിലും കോവിഡ്-19 ബാധ കണ്ടെത്തുന്നതിൽ വിജയിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ആഗോളാടിസ്ഥാനത്തിൽ തന്നെ പടർന്നുപിടിച്ച ഈ മഹാമാരിയുടെ വ്യാപ്തിയും , ക്രമേണ ഇതൊരു പകർച്ചവ്യാധിയായി മാറി ഭൂമുഖത്ത് തുടരുമെന്ന പ്രവചനവുമെല്ലാം കണക്കിലെടുക്കുമ്പോൾ നമുക്ക് കൂടുതൽ മെച്ചപ്പെട്ട പരിശോധന സംവിധാനങ്ങൾ ആവശ്യമാണ്. മാത്രമല്ല, റാപിഡ് ആന്റിജൻ, പി സി ആർ പരിശോധനകളുടെ മുകളിലുള്ള അമിത ആശ്രിതത്വം അവസാനിപ്പിക്കുകയും വേണം. റെസ്ആപ്പിന്റെ കോവിഡ്-19 ഉപദേശക സമിതി അംഗമായിരുന്ന പ്രൊഫസർ കാതെറിൻ ബെന്നെറ്റ് പറയുന്നു.
മെഷീൻ ലേണിങ് സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഈ ആപ്പിന്റെ പരീക്ഷണത്തിലായി 741 രോഗികളേയായിരുന്നു ഇതിന്റെ ഡവലപ്പർമാർ എന്റോൾ ചെയ്തിരുന്നത്. അതിൽ 446 പേർ കോവിഡ് രോഗികളായിരുന്നു. ഓരോ പങ്കാളിയും അവർ പ്രദർശിപ്പിച്ചിരുന്ന ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ സർവ്വേയ്ക്ക് വിധേയരാവുകയും ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്ത സ്മാർട്ട്ഫോണിലേക്ക് ചുമയ്ക്കുകയും ചെയ്തു.
പരീക്ഷണഫലം പരയുന്നത് 92 ശതമാനം ആളുകളിൽ കോവിഡ് -19 ന്റെ സാന്നിദ്ധ്യം കൃത്യമായി കണ്ടെത്താൻ ഇതിനു കഴിഞ്ഞു എന്നാണ്. അതേസമയം ലാറ്ററൽ ഫ്ളോ പരിശോധനയിൽ കണ്ടെത്താനാവുക ലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്ന 72 കേസുകളോ അല്ലെങ്കിൽ ലക്ഷണങ്ങൾ പ്രദർശിപ്പിക്കാത്ത 58 ശതമാനം കേസുകളോ മാത്രമാണ്.
തുടർ പരീക്ഷണത്തിന്റെ ഭാഗമായി മറ്റൊരു 1007 പേരിൽഈ ആപ്പ് പരീക്ഷിക്കുകയുണ്ടായി. സാധാരണ ചുമ, മറ്റ് ശ്വാസ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ, ന്യുമോണീയ, ശ്വാസനാളത്തിലെ അണുബാധ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവരിൽ ഇത് പരീക്ഷിച്ച്, കോവിഡ് -19 നെ മാത്രമായി ഇതിന് തിരിച്ചറിയാമോ എന്ന് ഉറപ്പിക്കാനായിരുന്നു അത്. ഈ പരീക്ഷണത്തിൽ റെസ്ആപ്പ് 90 ശതമാനം കൃത്യത പുലർത്തി എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
കൂടെക്കൂടെ കോവിഡ് പരിശോധന വേണ്ടിവരുന്നിടങ്ങളിലായിരിക്കും ഈ ആപ്പ് ആദ്യഘട്ടത്തിൽ ഉപയോഗിക്കുക എന്ന് ഡവലപ്പർമാർ പറയുന്നു. യാത്ര, സ്പോർട്സ്, വിനോദ പരിപാടികൾ, ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ എന്നിവയിലൊക്കെ ഇത് ഉപയോഗിക്കും. ഉപയോഗിക്കുവാനുള്ള എളുപ്പവും അതുപോലെ ഇതിന്റെ കൃത്യതയും, ലോകം മുഴുവനും ഉള്ള ആരോഗ്യ പ്രവർത്തകർക്ക് ഇത് ഉപയോഗിക്കുവാൻ പ്രേരണയാകും എന്നാണ് പ്രൊഫസർ ബെന്നെറ്റ് പറയുന്നത്.
മറുനാടന് ഡെസ്ക്