- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്ത് കോവിഡ് വ്യാപനത്തിൽ ആശ്വാസ കണക്കുകൾ; കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേർക്ക് രോഗം; 3303 മരണം; 1,32,062 പേർ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.25 ശതമാനത്തിൽ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിദിന രോഗികൾ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ രണ്ടിന് ശേഷമുള്ള ഏറ്റവും കുറവ് പ്രതിദിന കേസുകളാണ് ഇത്. 24 മണിക്കൂറിനിടെ 3303 മരണം സ്ഥിരീകരിച്ചു. 1,32,062 പേർ രോഗമുക്തി നേടി. 4.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 2,94,39,99 ആയി ഉയർന്നു. ആകെ മരണം 3,70384. ആരെ രോഗമുക്തരുടെ എണ്ണം 2,80,43,446. നിലവിൽ 10,26,159 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 25,31,95,048 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
മറുനാടന് ഡെസ്ക്
Next Story