- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശ്വാസത്തിലേക്ക്; രാജ്യത്തെ കോവിഡ് കേസുകളിൽ കുറവ്; 24 മണിക്കൂറിനിടെ രോഗം സ്ഥീരികരിച്ചത് 1.73 ലക്ഷം പേർക്ക്; മരണനിരക്കിലും കുറവ്; രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് തുടർച്ചയായ അഞ്ചാം ദിവസവും പത്തിൽ താഴെ
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു. തുടർച്ചയായി അഞ്ചാം ദിവസവും രാജ്യത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ താഴെയാണ്. ഒന്നര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 1.73 ലക്ഷം പുതിയ കോവിഡ് രോഗികൾ.
കോവിഡ് ബാധിച്ച് ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 3,617 പേർ കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 27,729,247 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 90.8 ശതമാനമായി. ഒരാഴ്‌ച്ച കൊണ്ട് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ 35 ശതമാനം കുറവ് സംഭവിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്നത് 23 ലക്ഷത്തോളം പേർ.
അതിനിടെ, മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും നിയന്ത്രണങ്ങൾ രണ്ടാഴ്‌ച്ചത്തേക്ക് കൂടി നീട്ടി. എന്നാൽ, പൊസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിൽ താഴെ എത്തിയ ഡൽഹിയിൽ മെയ് 31 മുതൽ അൺലോക്ക് തുടങ്ങും. ദിവസ വേതന തൊഴിലാകൾക്കാകും ഡൽഹിയിൽ ആദ്യ ഘട്ടത്തിൽ ഇളവ് അനുവദിക്കുക.
മറുനാടന് മലയാളി ബ്യൂറോ