ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. ഇന്നലെ മുപ്പതിനായിരത്തിൽ താഴെയാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,204 പേർക്കാണ് രോഗം പിടിപെട്ടത്. 373 പേർ കോവിഡ് ബാധിച്ച് മരിച്ചു.

ഇന്നലെ രാജ്യത്ത് 41,511 പേർ രോഗമുക്തി നേടി. ഇതോടെ ഇന്ത്യയിൽ നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിലുള്ളത് മൂന്ന് ലക്ഷത്തി എൺപത്തെട്ടായിരത്തി അഞ്ഞൂറ്റി എട്ടുപേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രോഗമുക്തി നിരക്ക് 97.45 ശതമാനമാണ്. 147 ദിവസത്തിന് ശേഷമാണ് രോഗികളുടെ എണ്ണം മുപ്പതിനായിരത്തിൽ താഴെയെത്തുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇന്നലെ 15,11,313 സാംപിളുകൾ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 48,32,78,545 സാംപിളുകളാണ് പരിശോധിച്ചതെന്നും ഐസിഎംആർ അറിയിച്ചു.