- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദക്ഷിണ കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; കേരളത്തെ കുറ്റപ്പെടുത്തി കർണാടക; മറ്റുവഴികളിലൂടെ കേരളത്തിൽ നിന്നുള്ളവർ അതിർത്തി കടക്കുന്നത് തടയാൻ റോഡിൽ കുഴിയെടുത്തു കർണാടക പൊലീസ്
തലപ്പാടി: കേരള കർണാടക അതിർത്തിയിലൂടെ കടന്നു വരുന്ന ആളുകൾക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ മറ്റുവഴികളിലൂടെ കേരളത്തിൽ നിന്നുള്ളവർ അതിർത്തി കടക്കുന്നത് തടയാൻ കർണാടക പൊലീസ് റോഡിൽ കുഴിയെടുത്തു ഗതാഗതം തീർത്തും നിഷേധിച്ചു . ഏതാനും ദിവസങ്ങൾക്ക് മുമ്ബ് ഇത്തരമൊരു നീക്കം നടന്നപ്പോൾ നാട്ടുകാരും യുഡിഎഫ് എൽ ഡി എഫ് പ്രവർത്തകരും ഇടപെട്ട് തടഞ്ഞിരുന്നു.
കേരളത്തിൽ നിന്നുള്ള ഗതാഗതം തടയുന്നതിന് കർണാടകയുടെ അധികാരപരിധിയിലുള്ള റോഡുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ജെ സി ബി ഉപയോഗിച്ച് റോഡുകളിൽ കുഴിയെടുത്തത്. 'അതിർത്തി കടക്കുന്ന ഓരോ വ്യക്തിയെയും പരിശോധിക്കുന്നത് അസാധ്യമാണെന്നും അതിനാൽ, ദക്ഷിണ കന്നഡയിൽ കോവിഡ് കേസുകൾകൂടുതലായതിനാൽ കേരളത്തിൽ നിന്നുള്ള ഗതാഗതം തടയുന്നതിനാണ് റോഡ് കുത്തി പൊളിക്കുന്നതന്ന് പൊലീസ് ഉദ്യോഗസ്ഥാർ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് വ്യക്തമാക്കി .
ജനസംഖ്യ കൂടുതലുള്ള ബെംഗളൂറിനെ അപേക്ഷിച്ച് ദക്ഷിണ കർണാടകയിൽ ഓരോ ദിവസവും കോവിഡ് കേസുകളുടെ എണ്ണം വളരെ കൂടിവരുകയാണ് ഇതിന് പ്രധാന കാരണം കേരളമാണെന്നാണ് കർണാടകയുടെ വാദം. ഇത്തരമൊരു സാഹചര്യത്തിലാണ് അതിർത്തിയിൽ പരിശോധനകൾ കർശനമാക്കിയത്. അതേസമയം തലപ്പാടിയിൽ കോവിഡ് ്പരിശോധനയ്ക്കു വിപുലമായ സൗകര്യങ്ങൾ ഒരുക്കി ആരോഗ്യവകുപ്പ് ഏർപ്പെടുത്തി.
തലപ്പാടിയിലെ വിശ്വാസ് ഓഡിറ്റോറിയത്തിൽ പരിശോധനാ സൗകര്യത്തിനായി മൂന്നു ബാച്ചുകളിലായി ടെസ്റ്റിങ്ങ് ടീമുകളെ സജ്ജീകരിച്ചു. ഒരു ദിവസത്തിനകം തന്നെ പരിശോധനാഫലം ആളുകൾക്ക് അവരുടെ മൊബൈൽ ഫോണിൽ ലഭ്യമാകുന്ന രീതിയിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. പരിശോധന നടത്തിയതിന്റെ പിറ്റേദിവസം ഉച്ചയ്ക്കുശേഷം labsys.health.kerala. gov.in എന്ന പോർട്ടലിൽ നിന്നും പരിശോധനാഫലം ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
മംഗൽപാടി താലൂക്ക് ആശുപത്രിയാണ് പരിശോധനാകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഡെപ്യൂട്ടി ഡിഎംഒ ഡോ.എ.വി.രാംദാസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: ഷാന്റി കെ.കെ, കോവിസ് ടെസ്റ്റ് നോഡൽ ഓഫീസർ ഡോ.പ്രസാദ് തോമസ്, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ
ഡോ. നിർമ്മൽ, ജില്ലാ മാസ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ എന്നിവർ പരിശോധനാകേന്ദ്രം സന്ദർശിച് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുകയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്