- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തെ കോവിഡ് വ്യാപനം; നിയന്ത്രണങ്ങൾക്ക് പിന്നാലെ അതിർത്തികളിൽ പരിശോധന തുടങ്ങി തമിഴ്നാടും കർണ്ണാടകവും; കാസർകോടും വാളയാറും കർശന പരിശോധന; നിലവിൽ പരിശോധിക്കുന്നത് ഇ പാസ് മാത്രം; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന ഈ മാസം അഞ്ച് മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കഴിഞ്ഞ ദിവസം മുതലാണ് കർണ്ണാടകവും തമിഴ്നാടും നിയന്ത്രണങ്ങൾ കടുപ്പിച്ചത്.ഇതിന്റെ ഭാഗമായുള്ള അതിർത്തികളിലെ പരിശോധന ആരംഭിച്ചു.രണ്ട് ഡോസെടുത്തവർക്കും 72 മണിക്കുറിനുള്ളിലെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുൾപ്പടെ വേണമെന്ന് നിർദ്ദേശമുണ്ടായിരുന്നു.എന്നാൽ തുടക്കമെന്ന നിലയിൽ യാത്രക്കാരുടെ ഇ പാസ് മാത്രമാണ് നിലവിൽ പരിശോധിക്കുന്നത്.പ്രധാന അതിർത്തികളായ വാളയാറിലും കാസർകോടും പരിശോധന കർശനമാക്കി.വാളയാറിൽ തമിഴ്നാട് പൊലീസും കാസർകോട് അതിർത്തിയിൽ കർണ്ണാടക പൊലീസുമാണ് പരിശോധന ആരംഭിച്ചിരിക്കുന്നത്.
72 മണിക്കൂറിനുള്ളിലുള്ളിലെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും നിലവിൽ പരിശോധനയില്ല. ഈ മാസം അഞ്ചുമുതലാണ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുക. രണ്ടുഡോസ് വാക്സിൻ എടുത്തവർക്ക് ഇളവുലഭിക്കും.
കാസർഗോഡ് അതിർത്തിയിൽ കർണാടകവും പരിശോധന തുടങ്ങിയിട്ടുണ്ട്. കർണാടകത്തിലേക്ക് കടക്കാൻ 72 മണിക്കൂറിനുള്ളിലുള്ളിലുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. രണ്ടുതവണ വാക്സിൻ എടുത്തവർക്ക് ഇളവുണ്ടാകില്ല.
നിബന്ധനകൾ കടുപ്പിച്ചതോടെ അന്തർ സംസ്ഥാന ബസ്സുകളുടെ സർവീസ് പ്രതിസന്ധിയിലായി. കേരളത്തിൽ നിന്നുള്ള ബസ്സുകൾ ഒരാഴ്ചത്തേക്ക് കർണാടകത്തിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന ഉത്തരവ് വന്നതോടെ കാസർക്കോട്ടുനിന്നുള്ള സർവീസുകൾ നിർത്തി. മംഗളൂരു, സുള്ള്യ, പുത്തൂർ, എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തിയത്. മംഗളൂരുവിൽ നിന്നും കാസർക്കോട്ടേക്കുള്ള ബസ്സുകളും അതിർത്തിയിൽ സർവീസ് അവസാനിപ്പിക്കും.
ആലപ്പുഴയിൽ നിന്നുള്ള കൊല്ലൂർ മൂകാംബിക സർവീസും റദ്ദാക്കിയിട്ടുണ്ട്. അതേസമയം കാസർക്കോട്ടു നിന്നും മംഗളൂരുവിലേക്കുള്ള 23 ബസ്സുകളും ഇന്ന് സർവീസ് നടത്തും, രാവിലെ 5.30 മുതൽ രാത്രി എട്ടുമണിവരെയാണ് സർവീസ്. മംഗളൂരുവിലേക്കുള്ള യാത്രക്കാരെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ മാത്രമേ കടത്തിവിടൂ.
അതേസമയം കർണാടകയിലേക്ക് പോകുന്ന യാത്രക്കാർ കോവിഡ് ആർ ടി പി സി ആർ നെഗറ്റീവ് സെർടിഫികേറ്റ് കരുതണമെന്ന് ദക്ഷിണ കനറാ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശത്തിന് പിന്നാലെ കേരള രജിസ്ട്രേഷൻ വണ്ടികളിൽ യത്രകരെ വ്യാപക പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തന്നെ കർണാടകയുമായുള്ള കാസർകോട് ജില്ലയുടെ ഏഴ് അതിർത്തികളിലും വഴിയടച്ച് പരിശോധന തുടങ്ങിയിരുന്നു.
ഇതിനിടയിലാണ് കർണാടകയിൽ താമസം ഉള്ളതും കേരള രജിസ്ട്രേഷൻ കാറുകൾ ഉപയോഗിക്കുന്നവർക്കും നിയന്ത്രണം വിനയായി മാറിയത്. ദക്ഷിണ കനറാ ജില്ലയിലെ മംഗ്ളൂറു അടക്കമുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ 72 മണിക്കുർ മുൻപുള്ള കോവിഡ് നെഗറ്റീവ് സെർടിഫികേറ്റ് കരുതണമെന്നാണ് ഡി സിയുടെ നിർദ്ദേശം. കോവിഡ് വാക്സിൻ രണ്ടു തവണ സ്വീകരിച്ചവരും കോവിഡ് നെഗറ്റീവ് സെർടിഫികേറ്റ് കരുതണം.
ബസുകളിൽ യാത്ര ചെയ്യുന്നവരുടെ കോവിഡ് നെഗറ്റീവ് സെർടിഫികേറ്റ് കണ്ടക്ടർമാർ പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും നിർദേശമുണ്ട്. കർണാടകയിൽ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളെയും, വ്യാപാരികൾ, ചികിത്സക്ക് പോകുന്ന രോഗികൾ, നിത്യേന ജോലിക്ക് പോകുന്നവരെയും സാരമായി ബാധിക്കുന്നതാണ് കഴിഞ്ഞദിവസം സം പുറത്തുവന്ന നിർദ്ദേശം.
തലപ്പാടി, അഡ്ക സ്ഥല, ജാൽസൂർ, മാണിമൂല, മുളിഗദ്ദെ തുടങ്ങിയ അതിർത്തികളിലാണ് പൊലീസ് പരിശോന ശ്രമിച്ചിരിക്കുന്നത്. ശനിയാഴ്ച വൈകീട്ട് ദക്ഷിണ കനറാ ഡെപ്യൂടി കലക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ തലപ്പാടിയിലെത്തി. ദക്ഷിണ കർണാടകയിൽ കോവിഡ് പടരാൻ മലയാളികൾ കാരണമാകന്നുണ്ടെന്നും കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നണ് അതിർത്തിയിലെ കർശന നിയന്ത്രണമെന്നും ഞങ്ങൾക്ക് മറ്റു വഴികളിലൊന്നാണ് കർണാടകയുടെ വിശദീകരണം.
മറുനാടന് മലയാളി ബ്യൂറോ