- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുപിയിലെ 50 ജില്ലകളിൽ 24 മണിക്കൂറിനിടെ ഒരു കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്തില്ല; പത്തു ജില്ലകളിൽ സജീവ കേസുകൾ പൂജ്യം
ലഖ്നൗ: ഉത്തർപ്രദേശിൽ ആകെയുള്ള 75 ജില്ലകളിൽ 50 ജില്ലകളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സംസ്ഥാന സർക്കാർ. ഉത്തർപ്രദേശിൽ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് ആകെ 58 പേർക്കാണ്.
49 പേർ രോഗമുക്തരുമായി 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവിൽ സംസ്ഥാനത്താകെ 593 സജീവ കേസുകളാണ് ഉള്ളതെന്നും യുപി സർക്കാർ അറിയിച്ചു.
സംസ്ഥാനത്തെ പത്തു ജില്ലകളിൽ നിലവിലെ സജീവ കേസുകൾ പൂജ്യമാണെന്നും യുപി അഡീഷണൽ ചീഫ് സെക്രട്ടറി നവനീത് സെഘാൾ പറഞ്ഞു.
ആളുകൾ ജാഗ്രതപാലിക്കണമെന്നും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അലീഗഢ്, അമേഠി, ചിത്രകൂട്ട്, ഇതാ, ഫിറോസാബാദ്, ഹത്രാസ്, മിർസാപുർ, പിലിഭിത്, പ്രതാപ്ഗഢ് എന്നീ ജില്ലകളിലാണ് ഒരു കോവിഡ് രോഗി പോലും ചികിത്സയിലില്ലാത്തത്.
ന്യൂസ് ഡെസ്ക്