- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് കോവിഡ് സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞെന്ന് ഡൽഹി ആരോഗ്യ മന്ത്രി; ഇക്കാര്യം സമ്മതിക്കുന്നതിന് കേന്ദ്രസർക്കാരും ഐ.സി.എം.ആറും മടിക്കുന്നത് എന്തിനെന്നും ചോദ്യം

X
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞുവെന്ന് ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്ൻ. ഇക്കാര്യം സമ്മതിക്കുന്നതിന് കേന്ദ്രസർക്കാരും ഐ.സി.എം.ആറും മടിക്കുന്നത് എന്തിനാണെന്നും ജെയ്ൻ ചോദിച്ചു.
ഡൽഹിയിൽ സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞു. അത് ഇനിയെങ്കിലും അംഗീകരിക്കണം. ഇക്കാര്യം പറയേണ്ടത് കേന്ദ്രസർക്കാരും ഐ.സി.എം.ആറുമാണ്. ഡൽഹിയിലും രാജ്യത്തിൻെ്റ മറ്റ് ഭാഗങ്ങളിലും നിരവധി ആളുകൾക്ക് കോവിഡ് പിടിപെടുന്നു. അതുകൊണ്ടുതന്നെ ഇവിടെ സമൂഹവ്യാപനം ഉണ്ടായിക്കഴിഞ്ഞുവെന്ന് നമ്മൾ സമ്മതിക്കേണ്ടിയിരിക്കുന്നു- ജെയ്ൻ പറഞ്ഞു.
40 ദിവസത്തിനിടെ ഡൽഹിയിലെ കേസുകൾ ഇരട്ടിയായി. 2.38 ലക്ഷം പേർക്കാണ് ഡൽഹിയിൽ ഇതുവരെ കോവിഡ് ബാധിച്ചത്. വെള്ളിയാഴ്ച മാത്രം 4127 പേർക്ക് കോവിഡ് ബാധിച്ചു. 4907 പേർ മരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
Next Story


