- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
21-ാം തീയതി വരെ കുട്ടികളിൽ വ്യാപനത്തിന് സാഹചര്യമൊരുക്കിയ സ്‌കൂൾ അടയ്ക്കലിലെ മന്ത്രി ശിവൻകുട്ടിയുടെ മണ്ടൻ തീരുമാനം; കോവിഡ് പടർന്ന് പിടിക്കുമ്പോഴും സ്വന്തം നാട്ടിൽ സമ്മേളനം നടത്തുന്ന ആനാവൂർ സഖാവും; കോവിഡ് നിയന്ത്രണങ്ങൾ സിപിഎമ്മിന് ബാധകമല്ല; കേരളത്തിലെ പ്രതിരോധം പാളുമ്പോൾ
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചർച്ചയാവുകയാണ്. കോവിഡിൽ അതിതീവ്രവ്യാപനമാണ് സംഭവിക്കുന്നത്. ഇതിനിടെയിൽ സ്‌കൂളുകൾ അടയ്ക്കാനുള്ള തീരുമാനം എത്തി. പക്ഷേ ഉടൻ സ്‌കൂളുകൾ അടയ്ക്കുന്നില്ല. 21 മുതൽ സ്‌കൂൾ അടയ്ക്കാനായിരുന്നു തീരുമാനം. അതായത് 21 വരെ വ്യാപനത്തിന് സർക്കാർ തന്നെ അനുമതി കൊടുക്കുകയാണോ എന്ന സംശയം ഉയരുന്നുണ്ട്.
അതിനിടെ നിയന്ത്രണം മത ചടങ്ങുകൾക്കും ബാധകമാക്കി. ടി.പി.ആർ 20ന് മുകളിലുള്ള സ്ഥലങ്ങളിൽ മതചടങ്ങുകൾക്ക് 50 പേർക്കുമാത്രം അനുമതി നൽകും. പക്ഷേ ഇതൊന്നും സിപിഎമ്മിന് ബാധകമല്ല. 200 ലേറെ സമ്മേളന പ്രതിനിധികളുമായി സിപിഎം സമ്മേളനം തിരുവനന്തപുരത്ത് തുടരുകയാണ്. ബാക്കിയുള്ള ജില്ലാ സമ്മേളനവും മുൻനിശ്ചയ പ്രകാരം തുടരും. അങ്ങനെ സിപിഎം സമ്മേളനങ്ങൾ കോവിഡു കാലത്ത് വലിയ ചർച്ചയാവുകയാണ്.
കോവിഡിൽ കോടതികളുടെ പ്രവർത്തനങ്ങൾ പൂർണമായും ഓൺലൈനാക്കി. തിങ്കളാഴ്ച മുതൽ കോടതികൾ ഓൺലൈനായാകും പ്രവർത്തിക്കുക. ഏതെങ്കിലും പ്രത്യേകമായ കേസ് കോടതിമുറിയിൽ പരിഗണിക്കേതുണ്ടോ എന്ന് ജഡ്ജിമാർ തീരുമാനിക്കും. ജനങ്ങൾ പ്രവേശിക്കുന്നതും ജീവനക്കാർ വരുന്നതും നിയന്ത്രിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ 11-ന് പുനഃപരിശോധിക്കും. പക്ഷേ സിപിഎമ്മിന്റെ സമ്മേളനത്തിന് ഇതൊന്നും ബാധകമല്ല. തിരുവനന്തപുരത്തെ മെഗാ തിരുവാതിര നേരത്തെ സിപിഎമ്മിന് വലിയ തലവേദനയായിരുന്നു.
തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും അതിവേഗ വ്യാപനമാണ്. തിരുവനന്തപുരത്ത് കാര്യങങൾ കൈവിട്ടു പോകുന്ന അവസ്ഥയിലാണ്. അതേസമയം തിരുവനന്തപുരം ജില്ലയിൽ ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിൽ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി. അതുകൊണ്ട് തന്നെ സിപിഎം സമ്മേളനം മാറ്റുമെന്ന് ഏവരും പ്രതീക്ഷിച്ചു.
50ലേറെ പേർ പങ്കെടുക്കുന്ന യോഗങ്ങളും ഒത്തുചേരലുകളും അനുവദിക്കില്ലെന്നും നേരത്തേ നിശ്ചയിച്ച ഇത്തരം യോഗങ്ങൾ ഉണ്ടെങ്കിൽ സംഘാടകർ അത് മാറ്റിവെക്കണമെന്നും ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്സൺ കൂടിയായ കളക്ടർ അറിയിച്ചു. കല്യാണങ്ങൾക്കും മരണാനന്തരചടങ്ങുകൾക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തിയിട്ടുണ്ട്. കർശന നിരീക്ഷണത്തിന് സിറ്റി, റൂറൽ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പക്ഷേ സിപിഎം ജില്ലാ സമ്മേളനത്തിൽ നടപടി എടുക്കാനുള്ള കരുത്ത് ഇവർക്കാർക്കുമില്ല.
പൊതുയോഗങ്ങളും ഒത്തുചേരലുകളും കലക്ടർ നിരോധിച്ചെങ്കിലും പാറശാലയിലെ സിപിഎം ജില്ലാ സമ്മേളന പരിപാടികളിൽ മാറ്റമില്ലെന്നു പാർട്ടി അറിയിച്ചിട്ടുണ്ട്. പ്രതിനിധികളായി മാത്രം 250 പേർ പങ്കെടുക്കുന്ന സിപിഎം സമ്മേളനം അടച്ചിട്ട ഹാളിൽ ഇന്നും തുടരും. ജില്ലാ കമ്മിറ്റി അംഗം ഐ.ബി.സതീഷ് എംഎൽഎ ഉൾപ്പെടെ ചില പ്രതിനിധികൾക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്. കോവിഡ് ക്ലസ്റ്ററായി മാറിയ സിപിഎം സമ്മേളന വേദി അടയ്ക്കുന്നതുൾപ്പെടെ നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിസിസി വൈസ് പ്രസിഡന്റ് എം.മുനീർ കലക്ടർക്കു പരാതി നൽകി.
മറുനാടന് മലയാളി ബ്യൂറോ