കൊല്ലം: അഞ്ചലിൽ കോവിഡ് ബാധിച്ചു യുവതി മരിച്ചു. അഞ്ചൽ കോളജ് ജംങ്ഷൻ പേഴുവിള വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ അശ്വതി ഗോപിനാഥ് (26) ആണ് മരിച്ചത്. ഇന്നു രാവിലെ ഏഴു മണിക്കാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോവിഡ് ബാധിച്ചതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സക്കു പോയപ്പോൾ സമ്പർക്കത്തിൽ കൂടി അശ്വതിക്ക് കോവിഡ് ബാധിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. അശ്വതിയുടെ അമ്മ ജില്ലാ ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ ആണ്.