- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ്: ഡൽഹിയിൽ മലയാളികളായ അച്ഛനും മകനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു; അന്തരിച്ചത് പത്തനംതിട്ട സ്വദേശികൾ
ന്യൂഡൽഹി: കോവിഡ് ബാധിച്ച് മലയാളിയായ അച്ഛനും മകനും ഡൽഹിയിൽ മരിച്ചു. എയർഫോഴ്സ് മുൻ ഉദ്യോഗസ്ഥൻ പത്തനംതിട്ട തൊണ്ടത്തറ തയ്യിൽ വീട്ടിൽ പരേതനായ ടി.കെ സാമുവലിന്റെ മകൻ ടി.എസ് ചെറിയാൻ (73), മകൻ നിധിൻ ചെറിയാൻ (36) എന്നിവരാണ് ചികിത്സയിലിരിക്കെ മരണമടഞ്ഞത്.
മകൻ നിധിൻ ശനിയാഴ്ച രാത്രി 12നും അച്ഛൻ ഇന്നു രാവിലെ എട്ടിനുമാണ് മരിച്ചത്. കിഴക്കൻ ഡൽഹിയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനായിരുന്നു ടി.എസ്. ചെറിയാൻ. ഖാദി ബോർഡ് അംഗമായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
മകൻ നിധിൻ ചെറിയാൻ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്‌മിനിസ്ട്രേഷൻ വിഭാഗത്തിൽ കംപ്യൂട്ടർ ഓപ്പറേറ്റർ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹങ്ങൾ സീമാപുരിയിലെ പൊതു ശ്മശാനത്തിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ദഹിപ്പിച്ചു.
Next Story