- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശോധനയിൽ കോവിഡ് നെഗറ്റീവ്; ആശുപത്രി വിട്ട യുവാവ് 24 മണിക്കൂറിനകം മരിച്ചു; തുടർപരിശോധനയിൽ പൊസിറ്റീവെന്ന് റിപ്പോർട്ട്; മരണമടഞ്ഞത് മലപ്പുറം അരീക്കോട്ടെ 37കാരനായ രതീഷ്
മലപ്പുറം: കോവിഡ് നെഗറ്റീവെന്ന് പരിശോധനയിൽ കണ്ടതിനെ തുടർന്ന് ആശുപത്രി വിട്ട യുവാവ് 24 മണിക്കൂറിനകം മരണപ്പെട്ടപ്പോൾ നടത്തിയ പരിശോധനയിൽ കോവിഡ് പൊസിറ്റീവാണെന്ന് റിപ്പോർട്ട്. മരിച്ചത് മലപ്പുറം അരീക്കോട്ടെ 37കാരനായ രതീഷ്. അരീക്കോട് ചെമ്രക്കാട്ടൂർ മാങ്ങോട്ടിൽ ശങ്കരൻ ചെട്ടിയാരുടെ മകനാണ് മരിച്ച രതീഷ് (37).
ഇക്കഴിഞ്ഞ 14ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട രതീഷിനെ പെരിന്തൽമണ്ണ എം ഇ എസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 16ന് കോവിഡ് പൊസിറ്റീവെന്ന് കണ്ടെത്തി. പത്തുദിവസത്തെ ആശുപത്രി വാസത്തിന് ശേഷം 25ന് നടത്തിയ പരിശോധനയിൽ കോവിഡ് നഗറ്റീവെന്ന് കണ്ടതിനെ തുടർന്ന് ഡിസ്ചാർജ്ജ് ചെയ്തു.
ഇന്നലെ വീണ്ടും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് രാവിലെ പത്തുമണിയോടെ ബന്ധുക്കൾ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പൊസിറ്റീവെന്ന് കണ്ടെത്തിയത്. അരീക്കോട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സ്വകാര്യ സ്റ്റീൽ കമ്പനിയിൽ എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന രതീഷ് അവിവാഹിതനാണ്. മാതാവ് : അമ്മു, സഹോദരി : രജിത.