കണ്ണൂർ: കണ്ണൂർ ജില്ലയിൽ കൊ വിഡ് രോഗബാധിതയായ ഗർഭിണിയായ ' യുവതി ചികിത്സയ്ക്കിടെ മരണമടഞ്ഞു. ചേലേരി വൈദ്യർ കണ്ടിക്ക് സമീപം കോമളവല്ലിയാണ് (45) കോവിഡ് ബാധിച്ച് ചികിത്സയ്ക്കിടെ മരണമടഞ്ഞത്.ഇവർ അഞ്ചുമാസം ഗർഭിണിയായിരുന്നു. പരിയാരത്തെ കണ്ണുർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരിക്കെയാണ് മരണം

പരേതനായ കണ്ണൻ-പാറു ദമ്പതികളുടെ മകളാണ്. ഭർത്താവ്: ഷാജി. സഹോദരങ്ങൾ: ശ്രീധരൻ, രജ്ഞിത്ത്, സുരേശൻ, ഓമന, വനജ, ശോഭ, സീത, പരേതനായ പത്മനാഭൻ. ശവസംസ്‌കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പയ്യാമ്പലത്ത് നടന്നു.