- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവമ്പാടി സ്വദേശിനി രാജസ്ഥാനിൽ കോവിഡ് ബാധിച്ചു മരിച്ചു; അന്തരിച്ചത് ജയ്പൂർ ഗവ.ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടായി വിരമിച്ച അന്നമ്മ
കോഴിക്കോട്: തിരുവമ്പാടി കാളിയാമ്പുഴ പാറാങ്കമണ്ണിൽ പരേതനായ മത്തായിയുടെ മകൾ അന്നമ്മ (70) രാജസ്ഥാനിലെ ജയ്പൂരിൽ കോവിഡ് ബാധിച്ചു മരിച്ചു. ജയ്പൂർ ഗവ.ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടായി വിരമിച്ചയാളാണ് അന്നമ്മ. സംസ്‌കാരം ജയ്പൂർ മാർത്തോമ്മാ പള്ളിയിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
കുടുംബത്തോടൊപ്പം ജയ്പൂരിലായിരുന്നു താമസം. ഭർത്താവ് ജോയി കണ്ണങ്ങാട്ടിൽ. മക്കൾ: സുജ, സജി, ദീപ.മരുമക്കൾ: സിജു, അഡ്വ: ജെറി, സാബു. മക്കളും മരുമക്കളുമെല്ലാം ജയ്പൂരിൽ തന്നെയാണ് താമസം. ജോയി, ബേബി, തങ്കച്ചൻ, ലില്ലി ടോമി മണിമല (കൂടരഞ്ഞി), ജോസ് (അബുദാബി), ഡെയ്സി സണ്ണി തെക്കേടത്ത് (മുണ്ടൂർ - കോടഞ്ചേരി) തുടങ്ങിയവർ സഹോദരങ്ങളാണ്.
Next Story