- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളിപ്പറമ്പ്: കണ്ണൂർ ജില്ലയിൽ കൊ വിഡ് മരണങ്ങൾ കൂടുന്നു. തളിപ്പറമ്പിൽ പത്ത് ദിവസം മുൻപ് കോവിഡ് ബാധിച്ച് മരിച്ച മകന് പിന്നാലെ അമ്മയും മരണമടഞ്ഞു.ചപ്പാരപ്പടവ് മംഗര സ്വദേശിയും പട്ടുവം പറപ്പൂലിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന കൊള്ളിക്കുന്നേൽ റോസമ്മ ജോസ് (72) ആണ് മരിച്ചത്.
പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡിന് പുറമെ ന്യുമോണിയയും പിടിപ്പെട്ടിരുന്നു. മെയ് 13ന് റോസമ്മയുടെ മകനും പട്ടുവം അരിയിൽ യു.പി സ്‌കൂളിലെ അദ്ധ്യാപകനുമായ ജോഷി ജോസഫ് (45) കോവിഡ് ബാധിച്ച് പരിയാരം മെഡിക്കൽ കോളജ് അശുപത്രിയിൽ വെച്ച് മരണപ്പെട്ടിരുന്നു.
ഭർത്താവ്: പരേതനായ ജോസഫ്. സഹോദരങ്ങൾ: ജോസഫ് (നീലേശ്വരം), ഫിലോമിന (ഉത്തരാഖണ്ഡ്), വിറോണിക്ക (ഉത്തരാഖണ്ഡ്), ജോസ് (നിലേശ്വരം). സംസ്‌കാരം പട്ടുവം കാവുങ്കൽ ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ. നടന്നു.
Next Story