തിരുവനന്തപുരം: സുപ്രീംകോടതി വടിയെടുത്തതോടെ കേരളത്തിലെ കോവിഡ് നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നത് വേഗത്തിലായി. നേരത്തെ നഷ്ടപരിഹാരത്തിലെ മെല്ലേപ്പോക്കിനെ വിമർശിച്ചു സുപ്രീംകോടതി രംഗത്തു വേന്നിരുന്നു. നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാൻ ഗുജറാത്ത് മോഡൽ സ്വീകരിക്കണമെന്നും വേഗത്തിൽ അർഹതതപ്പെട്ടവരുടെ കൈയിലേക്ക് പണം എത്തിക്കണമെന്നുമാണ് കോടതി നിർദേശിച്ചത്. ഇതോടെയാണ് സംസംസ്ഥാന സർക്കാർ നഷ്ട്പരിഹാര വിതരണം വേഗത്തിലാക്കിയത്.

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 50,000 രൂപയുടെ നഷ്ടപരിഹാരമാണ് നൽകുന്നത്. ആകെ ലഭിച്ച 12,699 അപേക്ഷകളിൽ 9704 പേർ അർഹരെന്നു കണ്ടെത്തി തുക വിതരണ നടപടികൾ ഏറെക്കുറെ പൂർത്തിയായി. ഇതിൽ ഇന്നലെ വൈകിട്ടു വരെ 2050 പേർക്കു വിതരണം ചെയ്തു.

വില്ലേജ് ഓഫിസർമാർ നൽകിയ റിപ്പോർട്ടുകൾ പരിശോധിച്ച് ജില്ലാ കലക്ടറേറ്റുകളിൽ അംഗീകരിച്ച 7654 അപേക്ഷകൾ കൂടി ട്രഷറി ബിൽ സംവിധാനത്തിലേക്ക് എത്തുന്നതോടെ രണ്ടു ദിവസത്തിനകം ഗുണഭോക്താക്കൾ പതിനായിരമാകും. ട്രഷറികളിൽ നിന്നു ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണു തുക കൈമാറുന്നത്. ഞായറാഴ്ച വൈകിട്ടു വരെ 1150 പേർക്കു തുക അനുവദിച്ചിരുന്നു.

ഞായറാഴ്ച വില്ലേജ് ഓഫിസുകളും കലക്ടറേറ്റുകളിലെ ബന്ധപ്പെട്ട വിഭാഗങ്ങളും പ്രവർത്തിച്ച് അപേക്ഷകൾ പരിശോധിച്ചു തീർപ്പാക്കാൻ തീവ്രയജ്ഞം നടത്തിയതോടെയാണു തുക വിതരണം വേഗമാർജിച്ചത്. കേരളത്തിലെ നഷ്ടപരിഹാര വിതരണത്തിന്റെ മെല്ലെപ്പോക്കിനെ സുപ്രീം കോടതി വിമർശിച്ചപ്പോഴാണു നടപടികൾക്കു വേഗം കൂട്ടിയത്.

മരിച്ചവരുടെ ആശ്രിതരായ, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്കു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായ വിതരണം ആരംഭിച്ചിട്ടില്ല. 5000 രൂപ വീതം 36 മാസമാണു നൽകുക. 4161 അപേക്ഷകൾ ഈയിനത്തിൽ ലഭിച്ചു. കോവിഡ് ബാധിച്ചു മരിച്ച 44,189 പേർ ഉണ്ടെന്നാണു സംസ്ഥാന സർക്കാരിന്റെ കണക്ക്.

അപേക്ഷ സ്വീകരിക്കാൻ താലൂക്ക് ഓഫിസുകൾ കേന്ദ്രീകരിച്ച് ഇന്നലെ ആരംഭിച്ച ക്യാംപുകൾക്കു തണുപ്പൻ പ്രതികരണമാണ് ഉണ്ടായത്. തിരുവനന്തപുരം താലൂക്ക് ഓഫിസിൽ 16 പേർ മാത്രമാണ് എത്തിയത്. സംസ്ഥാനത്താകെ ആയിരത്തിൽ താഴെ അപേക്ഷകളാണ് ഇന്നലെ ക്യാംപുകൾ വഴിയും അല്ലാതെയും ലഭിച്ചത്. ഇന്നു കൂടി നിശ്ചയിച്ചിരുന്ന ക്യാംപുകൾ ബുധനാഴ്ച വരെ നീട്ടാൻ ലാൻഡ് റവന്യു കമ്മിഷണർ നിർദേശിച്ചു. വില്ലേജ് ഓഫിസുകളിലും അപേക്ഷകൾ സ്വീകരിക്കും.

കൂടാതെ അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെയോ സ്വന്തമായോ ഓൺലൈനിൽ ൃലഹശലള.സലൃമഹമ.ഴീ്.ശി വഴി അപേക്ഷിക്കാം. കോവിഡ് മൂലമാണു മരിച്ചതെന്ന സർട്ടിഫിക്കറ്റ്, അപേക്ഷകന്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പും അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം.