- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്ളഷ് ചെയ്യും മുമ്പ് ടോയ്ലറ്റിന്റെ മൂടി അടയ്ക്കാറുണ്ടോ? ടോയ്ലറ്റിലൂടെയും കൊറോണയും പകരുമോ? ടോയ്ലറ്റ് ഫ്ളഷിലൂടെ നടക്കുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളുടെ ഫോട്ടോകൾ പുറത്ത്
ടോയ്ലറ്റിന്റെ അടപ്പ് തുറന്നു വച്ച് ഫ്ളഷ് ചെയ്യുമ്പോൾ സംഭവിക്കുന്നത് എന്താണെന്ന് അറിയാമോ? ആ സംഭവങ്ങളുടെ വിവിധ ഫോട്ടോകൾ പുറത്തു വിട്ടിരിക്കുകയാണ് ഹാർപ്പിക് എന്ന കെമിക്കൽ കമ്പനി. ഹൈ-സ്പീഡ് സ്പെഷ്യലിസ്റ്റ് ക്യാമറകൾ ഉപയോഗിച്ചു കൊണ്ടുള്ള ഫയർവർക്ക് ഡിസ്പ്ലേ എന്ന രീതിയിലാണ് ടോയ്ലറ്റിലേക്ക് വെള്ളം ഒഴിക്കുമ്പോൾ വായുവിൽ ഉണ്ടാകുന്ന പ്രവർത്തനം വിശദീകരിച്ചിരിക്കുന്നത്.
ഈ ചിത്രങ്ങൾ കണ്ടാൽ ഫ്ളഷ് ചെയ്യുന്നതിനു മുമ്പ് ടോയ്ലറ്റിന്റെ മൂടി അടച്ചുവെക്കാൻ ആളുകളെ പ്രേരിപ്പിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ജൂലായിൽ പുറത്തു വന്ന ഒരു പഠന റിപ്പോർട്ടു പ്രകാരം കോവിഡ് വൈറസ് പകരുന്നതിനു പ്രധാന കാരണമായി ടോയ്ലറ്റ് ഫ്ളഷിങ് പ്രവർത്തിക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. കൊറോണാ വൈറസ് ബാധിച്ച ഒരാൾ ടോയ്ലറ്റ് ഉപയോഗിച്ചു കഴിഞ്ഞ് ഫ്ളഷ് ചെയ്യുമ്പോൾ വൈറസ് മൂന്നടി ഉയരത്തിൽ വരെ പരന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യുകെയിൽ 2000 പേരിൽ നടന്ന ഒരു സർവ്വേയിൽ കൊറോണ വൈറസ് വ്യാപനത്തിനു ശേഷം മുമ്പത്തേക്കാൾ ശുചിത്വ ബോധമുള്ളവരാണെന്ന് മുക്കാൽ ശതമാനം പേരും രേഖപ്പെടുത്തിയപ്പോഴും 55 ശതമാനം പേരും ടോയ്ലറ്റ് ഫ്ളഷ് ചെയ്യുമ്പോൾ അടപ്പ് അടയ്ക്കാറില്ലെന്നാണ് വ്യക്തമാക്കിയത്. മനുഷ്യരുടെ ദഹനേന്ദ്രിയത്തെ അതിജീവിക്കാൻ ശേഷിയുള്ള കൊറോണ വൈറസിന് വിസർജ്യത്തിലെത്തി അതിലൂടെ പകരാൻ സാധിക്കുമെന്ന് ചൈനയിലെ യാങ്സൂ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
ടോയ്ലറ്റിലെ വിസർജ്ജ്യം ഫ്ളഷ് ചെയ്യുന്ന അവസരത്തിൽ അതിലുണ്ടാകുന്ന വെള്ളത്തിന്റെയും വായുവിന്റെയും ശക്തമായ കലങ്ങിമറിച്ചിലിന് വൈറസ് കണികകളെ ശക്തമായി പുറന്തള്ളാൻ സാധിക്കുമെന്ന് ഈ ഗവേഷകർ പറയുന്നു. പൊതു ടോയ്ലറ്റുകൾ പോലെ നിരന്തരം ഫ്ളഷ് ചെയ്യപ്പെടുന്ന ടോയ്ലറ്റുകളിൽ ഇതിന്റെ ഗതിവേഗം കൂടുതലായിരിക്കാമെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.
നിങ്ങളുടെ വീടുകളിൽ തന്നെ സുരക്ഷ ഉറപ്പാക്കേണ്ട കാലമാണിത്. ശുചിത്വമില്ലാത്ത ബാത്ത്റൂമികളിലൂടെ രോഗം പകരുന്നതിന് അപകട സാധ്യതയേറെയാണ്. അതിനാൽ അവ വൃത്തിയായി സൂക്ഷിക്കുക എന്നതു മാത്രമാണ് പരിഹാരമെന്ന് ഹാർപിക്കിലെ ഒരു റിസർച്ച് ആൻഡ് ഡവലപ്മെന്റ് അസോസിയേറ്റ് പറഞ്ഞു. രാജ്യത്തിന്റെ തന്നെ ആരോഗ്യ നിലവാരത്തിൽ വലിയ മാറ്റം വരുത്തുവാൻ ഞങ്ങളുടെ #ഇഹീലെഠവലഘശറ കാമ്പയിനിലൂടെ കഴിയുമെന്നാണ് കമ്പനി പ്രതിനിധികൾ വ്യക്തമാക്കുന്നത്.
ടോയ്ലറ്റ് ഫ്ളഷ് ചെയ്യുമ്പോൾ പുറത്തു വരുന്ന ചില അണുക്കൾ ശ്വസന വ്യവസ്ഥയെ തന്നെ ബാധിക്കുന്നതും രോഗം ഉണ്ടാക്കുന്നതുമാണ്. മലിനമായ ടോയ്ലറ്റിൽ ഒരാൾ സ്പർശിക്കുകയാണെങ്കിൽ മൂക്കിലോ വായിലോ തൊടുമ്പോൾ അവർക്ക് രോഗം പിടിപെടാം.
മറുനാടന് ഡെസ്ക്