- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജനസംഖ്യയിൽ അഞ്ച് ശതമാനം പോലും ഇല്ലാതിരുന്നിട്ടും പകുതിയിലേറെ കൊറോണാ രോഗികളും മുസ്ലീമുകൾ; കോവിഡ് ഗുരുതരമായി ബാധിച്ചവരിൽ 90 ശതമാനവും കുടിയേറ്റക്കാർ; അത്ഭുത പ്രതിഭാസത്തിനു ഉത്തരം തേടി ജർമ്മനി
ബെർലിൻ: പവർ അഥവാ ശക്തിയാണ് ജർമ്മനിയുടെ മുഖമുദ്ര. അത് വീണ്ടും തെളിയിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികളിൽ 90 ശതമാനത്തിലേറെ പേർ കുടിയേറ്റക്കാരാണ് എന്നതാണ് റിപ്പോർട്ട്. ഒരു വംശീയ പ്രശ്നമായി ഉയരാതിരിക്കുവാൻ സർക്കാർ ഇക്കാര്യം ഒളിപ്പിച്ചുവയ്ക്കുകയാണെന്ന് ആരോപിച്ചുകൊണ്ട് രംഗത്തെത്തിയ ഒരു ഡോക്ടറാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.
ജർമ്മൻ ലംഗ് ഹോസ്പിറ്റലിലെ പ്രധാന ഡോക്ടറായ തോമസ് വോഷാറാണ് ഇത് വെളിപ്പെടുത്തിയത്. ആരോഗ്യ പ്രവർത്തകരിൽ നിന്നും ശേഖരിച്ച കണക്കിന്റെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തൽ എന്നും ഇത്തരത്തിൽ ഗുരുതരമായി രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേർക്കും ജർമ്മൻ ഭാഷയിലെ പരിജ്ഞാന കുറവുകൊണ്ട് ആശയസംവേദനം പ്രയാസമേറിയ ഒന്നായിരുന്നു എന്നും അദ്ദേഹം പറയുന്നു.
ബിൽഡ് എന്ന മാധ്യമത്തിൽ വന്ന റിപ്പോർട്ടിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യം ഏഞ്ചലാ മെർക്കലിന്റെ മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽ താൻ ഇക്കാര്യം പെടുത്തിയിരുന്നു എന്നും എന്നാൽ ഈ വാർത്ത പുറത്തുവിടുന്നതിൽ അദ്ദേഹത്തിന് എതിർപ്പുണ്ടായിരുന്നു എന്നും ഡോക്ടർ പറയുന്നു. അതേസമയം, ഇന്റൻസീവ് കെയർ യൂണിറ്റുകളിൽ പ്രവേശിപ്പിക്കപ്പെട്ട ഇസ്ലാം മതവിശ്വാസികളുടെ എണ്ണം 50 ശതമാനത്തിൽ ഏറെയുണ്ടായിരുന്നതായി ജർമ്മനിയിൽ ഒരു ഉന്നത രോഗ ഗവേഷണ കേന്ദ്രത്തിന്റെ തലവൻ പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
83 ദശലക്ഷം ജനസംഖ്യയുള്ള ജർമ്മനിയിലെ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനത്തോളം മാത്രമാണ് മുസ്ലീങ്ങൾ ഉള്ളത് എന്നതാണ് ശ്രദ്ധേയമായ കാര്യം. 2020 ഡിസംബറിലും 2021 ജനുവരിയിലുമായി കോവിഡിന്റെ രണ്ടാം വരവിന്റെ മൂർദ്ധന്യഘട്ടത്തിൽ വിവിധ ആശുപത്രികളിൽ നിന്നായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എത്തിച്ചേർന്ന ഈ കണക്കുകൾ സർക്കാരിനെ അറിയിച്ചിരുന്നു. ആശയ വിനിമയത്തിനു പ്രയാസമുള്ള രോഗികൾ എന്ന വിഭാഗത്തിലായിരുന്നു ഇവരെ കൂട്ടിയിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പ്രശ്നം കാര്യക്ഷമമായി പരിഹരിക്കുന്നതിന് ഇമാം മാരുമായി ബന്ധപ്പെടാൻ അതികൃതരോട് ആവശ്യപ്പെട്ടിരുന്നതായി ആർ കെ ഐ തലവൻ വീലെർ പറഞ്ഞു. രാജ്യത്തെ സമാന്തര സമൂഹമാണവർ. അവരുടെ പള്ളികൾ വഴി മാത്രമേ ശരിയായ ഒരു കാര്യം അവരിലെത്തിക്കുവാനാകൂ. അദ്ദേഹം തുടര്ന്നു പറഞ്ഞു. ആരോഗ്യ മന്ത്രിയൂൾപ്പടെ താൻ ഇത് പറഞ്ഞവരെല്ലാം ഒരു ഞെട്ടലോടെയാണ് ഇത് കേട്ടതെന്ന് വോഷാർ പറയുന്നു. എന്നാൽ, കോവിഡ് സംബന്ധിച്ച യോഗങ്ങളിലൊന്നും മെർക്കൽ ഇക്കാര്യംചർച്ച ചെയ്തിട്ടുള്ളതായി അറിയില്ലെന്നും അദ്ദെഹം പറഞ്ഞു.
കുടിയേറ്റവും കുടിയേറ്റക്കാരും എന്നും ജർമ്മൻ രാഷ്ട്രീയത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന വിഷയങ്ങളാണ്. 2015-ൽ സിറിയയിൽ നിന്നുമാത്രം 1 മില്യണിലേറെ അഭയാർത്ഥികളെയാണ് ജർമ്മനി സ്വീകരിച്ചത്. ഇത് ജർമ്മനിയിൽ വലതുപക്ഷത്തിന്റെ വളർച്ചക്ക് ആക്കം കൂട്ടി. ഇതോടെ അവർ പാർലമെന്റിൽ കാര്യമായ സ്വാധീനം ഉറപ്പിക്കുകയും മെർക്കലിന്റെ ശക്തി കുറയ്ക്കുകയും ചെയ്തു.
മറുനാടന് ഡെസ്ക്