- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് മൃഗങ്ങളിലെ കോവിഡ് ബാധ വ്യാപകമാകുന്നു; കോവിഡ് ബാധിച്ച് കാഴ്ച ബംഗ്ലാവിലെ സിംഹത്തിന് അന്ത്യം; മറ്റ് 8 സിംഹങ്ങൾക്ക് കൂടി കോവിഡ് ബാധ
ചെന്നൈ: രാജ്യത്ത് ആശങ്കയുയർത്തി മൃഗങ്ങളിൽ കോവിഡ് 19 മഹാമാരി ബാധിക്കുന്നു.മൃഗങ്ങളിൽ രോഗം ബാധിക്കുമെന്ന് നേരത്തേ സ്ഥിരീകരണം വന്നിരുന്നു. മൃഗങ്ങൾക്കിടയിൽ വ്യാപകമായ തോതിൽ രോഗബാധയുണ്ടായാൽ അത് വീണ്ടും മറ്റൊരു പ്രതിസന്ധിയിലേക്ക് കൂടി നമ്മെ നയിക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും വന്നിരുന്നു. എന്നാൽ വളർത്തുമൃഗങ്ങളെ അത്രമാത്രം കോവിഡ് കടന്നുപിടിക്കുന്ന സാഹചര്യമുണ്ടായില്ല.
എങ്കിലും ചിലയിടങ്ങളിലെങ്കിലും കാഴ്ച ബംഗ്ലാവുകളിലെ മൃഗങ്ങളിൽ കോവിഡ് ബാധ കണ്ടെത്തിയിരുന്നു. അത്തരത്തിൽ ചെന്നൈയിലെ 'അരിഗ്‌നാർ അണ്ണാ സുവോളജിക്കൽ പാർക്ക്'ലെ ഒമ്പത് സിംഹങ്ങൾക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണിപ്പോൾ. ഇതിൽ ഒമ്പത് വയസ് പ്രായമുണ്ടായിരുന്ന പെൺസിംഹത്തിന് രോഗത്തെ തുടർന്ന് ജീവൻ നഷ്ടമാവുകയും ചെയ്തിരിക്കുന്നു.
ഇതോടെ കാഴ്ച ബംഗ്ലാവുകളിലെ മൃഗങ്ങളുടെ ആരോഗ്യ സുരക്ഷ സംബന്ധിച്ച ആശങ്കകൾ വർധിച്ചിരിക്കുകയാണ്. സിംഹങ്ങളിൽ കാര്യമായ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് കാഴ്ച ബംഗ്ലാവിന്റെ അധികൃതർ അറിയിക്കുന്നത്. ഒരു സിംഹം ഭക്ഷണം കഴിക്കാതായതോടെയാണ് സംശയം തോന്നിയ അധികൃതർ മൃഗസംരക്ഷരെയും ആരോഗ്യപ്രർത്തകരെയും വിവരമറിയിച്ച ശേഷം സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്.
ഇതിൽ ഒമ്പത് സാമ്പിളുകളും പൊസിറ്റീവ് ഫലം നൽകുകയായിരുന്നു. ശേഷമാണ് പെൺ സിംഹത്തിന്റെ അന്ത്യം. മറ്റ് കാര്യമായ ലക്ഷണങ്ങളൊന്നും കാണിക്കാതിരുന്നെങ്കിലും മരണം സംഭവിക്കുന്നതിന്റെ തൊട്ട് മുമ്പുള്ള ദിവസങ്ങളിൽ സിംഹത്തിന്റെ മൂക്കിൽ നിന്ന് തുടർച്ചയായി സ്രവം വന്നിരുന്നതായി കാവൽക്കാർ പറയുന്നു.
രോഗബാധിതരായ സിംഹങ്ങൾക്കെല്ലാം കാഴ്ച ബംഗ്ലാവിൽ വച്ച് തന്നെ ചികിത്സ നൽകുകയാണിപ്പോൾ. കൂടുതൽ മൃഗങ്ങളിലേക്ക് രോഗമെത്താതിരിക്കാനുള്ള കരുതൽ നടപടികൾ കൂടി കൈക്കൊണ്ടിട്ടുണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ