ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 31,715 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 82,14,596 ആയി. 24 മണിക്കൂറിനിടെ 326 കോവിഡ് രോഗികൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,22,475 ആയി. 75,20,709 പേർ ഇതിനകം രോഗമുക്തി നേടി. ഇന്ത്യയിൽ നിലവിൽ ചികിത്സയിലുള്ളത് 5,71,412 പേരാണ്. ഇതിൽ 8,944 പേരുടെ നില അതീവ ഗുരുതരമാണ്. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നത് അധികൃതർക്കും ആരോഗ്യ പ്രവർത്തകർക്കും ആശ്വാസമാകുന്നുണ്ട്.

മഹാരാഷ്ട്രയിൽ ഇന്ന് 5,369 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 3,726 പേർ രോഗമുക്തി നേടി. 1,25,109 രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിൽ തുടരുന്നത്. പുതുതായി 113 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 44,024 ആയി. 16,83,775 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 15,14,079 പേർ ഇതിനോടകം രോഗമുക്തരായി.

ഡൽഹിയിൽ 5,664 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഡൽഹിയിൽ ആകെ കോവിഡ് ബാധിതർ 3,92,370 ആയി. ഇന്നുമാത്രം 51 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 4,159 പേർകൂടി രോഗമുക്തരായി ആശുപത്രി വിട്ടു. 34,173 പേരാണ് ഇനി ചികിത്സയിലുള്ളത്. 3,51,635 പേർ രോഗമുക്തരായപ്പോൾ 6,562 പേരാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

കർണാടകയിൽ ഇന്ന് 3,652 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 8,053 പേർകൂടി രോഗമുക്തരായി. ഇന്ന് 24 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 8,27,064 പേർക്കാണ് കോവിഡ് സ്ഥീരീകരിച്ചത്. ഇതിൽ 7,65,261 പേർ രോഗമുക്തരായപ്പോൾ 11,192 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 50,592 പേരാണ് ഇനി ചികിത്സയിലുള്ളത്.

ആന്ധ്രയിൽ ഇന്ന് 2,618 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 16 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 3,509 പേർകൂടി രോഗമുക്തരായി ആശുപത്രി വിട്ടു. ഇതോടെ 23,668 പേരാണ് സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ 8,25,966 പേർക്കാണ് കോവിഡ് സ്ഥീരീകരിച്ചത്. 7,95,592 പേർ രോഗമുക്തരായപ്പോൾ 6,706 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

തമിഴ്‌നാട്ടിൽ 20,994 രോഗികളാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇന്ന് 2,504 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 3,644 ഇന്ന് രോഗമുക്തരായപ്പോൾ 30 പേർ രോഗം ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 7,27,026 പേർക്കാണ് കോവിഡ് സ്ഥീരീകരിച്ചത്. ഇതിൽ 6,94,880 പേർ ഇതുവരെ രോഗമുക്തി നേടിയപ്പോൾ 11,152 പേർ കോവിഡ് ബാധിച്ച് മരിച്ചു.