ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 55,883 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 26,45,091ആയി. 24 മണിക്കൂറിനിടെ കോവിഡ് ബാധയെ തുടർന്ന് മരിച്ചത് 937 പേരാണ്. ഇതോടെ രാജ്യത്ത് കോവിഡ് മരണസംഖ്യ 51,021ആയി. 19,15,385 പേർ ഇതുവരെ രോ​ഗമുക്തരായി. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 6,78,685 പേരാണ്. ഇതിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 55,39,841കോവിഡ് കേസുകളും 1,72,762 മരണങ്ങളുമായി അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്. 33,17,832 കോവിഡ് കേസുകളും 1,07,297 മരണങ്ങളുമായി ബ്രസീൽ രണ്ടാം സ്ഥാനത്തും തുടരുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് ബാധ ​ഗുരുതരമായി തുടരുകയാണ്. മഹാരാഷ്ട്രയിൽ ഇന്ന് 11,111 പേർക്ക് കോവിഡ്സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 288 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 8,837 പേർ ഇന്ന് രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,95,865 ആയി. 1,58,395 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 4,17,123 പേർ രോഗമുക്തരായപ്പോൾ 20,037 പേരാണ് ഇതുവരെ രോഗബാധയെ തുടർന്ന് മരണപ്പെട്ടത്.

ആന്ധ്രാപ്രദേശിൽ ഇന്ന് 8,012 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 88 പേർ ഇന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 2,89,829 ആയി. ഇതിൽ 85,945 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 2,01,234 പേർ രോഗ മുക്തരായി ആശുപത്രിവിട്ടു. സംസ്ഥാനത്തെ മൊത്തം മരണം 2,650 ആയി. ഇന്ന് 10,117 പേർ രോഗ മുക്തരായെന്ന് ആന്ധ്രാപ്രദേശ് അരോഗ്യ വകുപ്പ് വ്യക്തമാക്കി.

തമിഴ്‌നാട്ടിൽ ഇന്ന് 5,950 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 125 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 3,38,055 ആയി. 54,019 ആക്ടീവ് കേസുകൾ. 2,78,270 പേർക്ക് രോഗ മുക്തി. ഇന്ന് 125 പേർ മരിച്ചതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 5,766 ആയി ഉയർന്നു. ഇന്ന് 6,019 പേർക്കാണ് രോഗ മുക്തി.

ഡൽഹിയിൽ ഇന്ന് 652 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. എട്ട് പേർ രോഗംബാധിച്ച് മരിച്ചു. 1310 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ 152580 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 137561 പേർ രോഗമുക്തി നേടി. 10823 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 4196 പേർ ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.