- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ ഇന്ന് 37,047 കോവിഡ് കേസുകളും 417 മരണങ്ങളും; ചികിത്സയിലുള്ള 7,09,710 പേരിൽ 8,944 പേരുടെ നില അതീവ ഗുരുതരം; 30,80,483 വൈറസ് ബാധിതരും 57,263 മരണങ്ങളുമായി ഇന്ത്യ കോവിഡ് രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാമത് തന്നെ; 73 ദിവസത്തിനകം വാക്സിൻ ലഭ്യമാക്കുമെന്ന റിപ്പോർട്ടുകൾ തള്ളി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 37,047 പേർക്ക്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 30,80,483 ആയി. 24 മണിക്കൂറിനിടെ 417 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 57,263 ആയി ഉയർന്നു. 23,13,510 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. നിലവിൽ ചികിത്സയിലുള്ള 7,09,710 പേരിൽ 8,944 പേരുടെ നില അതീവ ഗുരുതരമാണ്. കോവിഡ് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇപ്പോഴും മൂന്നാം സ്ഥാനത്താണ്. 58,52,051 കോവിഡ് കേസുകളും 1,80,305 മരണങ്ങളുമായി അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്. 35,89,469 കോവിഡ് കേസുകളും 1,14,469 മരണങ്ങളുമായി ബ്രസീൽ രണ്ടാം സ്ഥാനത്താണ്. അതേസമയം, പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും ഇന്ത്യയാണ് മുന്നിൽ.
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ ഇന്ന് 10,441 പേർക്ക് രോഗം സ്ഥിരീകരിച്ചു. 258പേരാണ് മരിച്ചത്. 6,82,383പേർക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 4,88,271പേരാണ് രോഗമുക്തരായത്. 1,71,542പേരാണ് നിലവിൽ ചികിത്സയിലുള്ളത്.ആന്ധ്രാപ്രദേശിൽ ഇന്ന് 7,895പേർക്ക് രോഗം സ്ഥിരീകരിച്ചു. 93 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 3,53,111പേർക്കാണ് ആന്ധ്രയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 2,60,087പേരാണ് രോഗമുക്തരായത്ത. 3,282പേർ മരിച്ചു. ഈസ്റ്റ് ഗോദാവരി ജില്ലയിൽ മാത്രം ഇന്ന് 1,256പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 49,245പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. 17,228പേർ ചികിത്സയിലാണ്. 31,691പേർ രോഗമുക്തരായപ്പോൾ 326പേർ മരിച്ചു.
തമിഴ്‌നാട്ടിൽ രോഗികളുടെ എണ്ണം വർധിക്കുന്നു. 24 മണിക്കൂറിനിടെ 5,975 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഈ സമയത്ത് 6,047 പേർ രോഗമുക്തി നേടിയത് ആശ്വാസമായി. 24 മണിക്കൂറിനിടെ 97 പേർക്കാണ് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായതെന്ന് തമിഴ്‌നാട് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3,79,385 ആയി ഉയർന്നു. ഇതിൽ 3,19,327 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. മരണസംഖ്യ 6500 പിന്നിട്ടു. 6517 പേരാണ് ഇതുവരെ കോവിഡ് ബാധയെ തുടർന്ന് മരിച്ചതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 53,541 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.
കർണാടകയിൽ ഇന്ന് 5,938പേർക്ക് രോഗം സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ 2,126പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 2,77,814പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,89,564പേർ രോഗമുക്തരായി. 4,683പേർ മരിച്ചു.
അതിനിടെ, രാജ്യത്ത് 73 ദിവസത്തിനകം കോവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന റിപ്പോർട്ടുകൾ തള്ളി പ്രമുഖ മരുന്ന് കമ്പനിയായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. റിപ്പോർട്ട് പൂർണമായി വ്യാജമാണെന്നും ഊഹാപോഹമാണെന്നും കമ്പനി വ്യക്തമാക്കി. ഓക്സ്ഫഡ് സർവ്വകലാശാലയും ആസ്ട്ര സെനേകയും ചേർന്ന് വികസിപ്പിച്ച കോവിഡ് വാക്സിനായ കോവിഷീൽഡ് 73 ദിവസത്തിനകം ഇന്ത്യയിൽ ലഭ്യമാക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കൊണ്ടുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നത്.ഇതിനെ നിഷേധിച്ച് കൊണ്ടാണ് സെറം കമ്പനി രംഗത്തുവന്നത്.കോവിഷീൽഡ് ഉൽപ്പാദിപ്പിക്കാനുള്ള അനുമതി മാത്രമാണ് പൂണെ കേന്ദ്രമായി പ്രവർത്തിക്കുന്ന സെറം കമ്പനിക്ക് കേന്ദ്രത്തിൽ നിന്ന് ലഭിച്ചത്.
ഭാവിയെ മുന്നിൽ കണ്ട് വാക്സിൻ സ്റ്റോക്ക് ചെയ്യാനും അനുവദിച്ചിട്ടുണ്ട്. വാക്സിൻ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയാൽ കോവിഷീൽഡിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം കമ്പനി ആരംഭിക്കും. എന്നാൽ വിവിധ അനുമതികൾക്ക് വിധേയമായി മാത്രമേ മരുന്ന് വിപണിയിൽ എത്തിക്കുകയുള്ളൂവെന്നും കമ്പനി വ്യക്തമാക്കി. വാക്സിൻ ഫപ്രദമാണെന്ന് തെളിഞ്ഞാൽ മാത്രമേ വാക്സിന്റെ ലഭ്യത ഉറപ്പുവരുത്തുകയുള്ളൂവെന്നും സെറം വ്യക്തമാക്കി.
നിലവിൽ വാക്സിൻ പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾക്കായി ക്ലിനിക്കൽ ട്രയൽസ് രജിസ്ട്രറി ഓഫ് ഇന്ത്യയിൽ കമ്പനി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ രണ്ടു ഘട്ടങ്ങളിലുള്ള പരീക്ഷണത്തിന് ഓഗസ്റ്റ് മൂന്നിന് ഡ്രഗ്സ് കൺട്രോളർ കമ്പനിക്ക് അനുമതി നൽകിയിട്ടുണ്ട്. ആരോഗ്യമുള്ള 1600 ആളുകളിൽ വാക്സിൻ പരീക്ഷണം നടത്തുമെന്നും കമ്പനി അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ