- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ 24 മണിക്കൂറിനിടെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 46,967 പേർക്ക്; 759 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 59,305 ആയി; വൈറസ് വ്യാപനം തടയുന്നതിനുള്ള 'ട്രാക്ക് ആൻഡ് ട്രീറ്റ്' എന്ന തന്ത്രത്തിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനിടെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 46,967 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 32,11,848 ആയി. ഇന്ന് 759 കോവിഡ് ബാധിതരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 59,305 ആയി. നിലവിൽ 7,06,568 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. ഇതിൽ 8,944 പേരുടെ നില അതീവ ഗുരുതരമാണ്. ഇന്ത്യയിൽ ഇതുവരെ 24,45,975 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 10 ലക്ഷത്തിന് 26,685 എന്നതാണ് രാജ്യത്ത് നിലവിലെ പരിശോധന നിരക്കെന്നും പോസിറ്റിവിറ്റി നിരക്ക് 8.60 ശതമാനമായി കുറഞ്ഞെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് അറിയിച്ചു.
കോവിഡ്ബാധയുടെ വ്യാപനം തടയുന്നതിനുള്ള 'ട്രാക്ക് ആൻഡ് ട്രീറ്റ്' എന്ന തന്ത്രത്തിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.പരിശോധനകൾ വർധിപ്പിച്ച് സമയബന്ധിതമായി രോഗബാധ തിരിച്ചറിയലാണ് ആദ്യ നടപടിയായി കൈക്കൊള്ളുന്നത്. ഉടനടി ഒറ്റപ്പെടുത്തൽ, ഫലപ്രദമായ ചികിത്സ എന്നതും അണുബാധയുടെ വ്യാപനം തടയുന്നു. 24.04 ലക്ഷം പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 75.92 % ആയി ഉയർന്നിട്ടുണ്ട് നിലവിലെ വിമുക്തി നിരക്ക്. കോവിഡ് മരണ നിരക്ക് 1.84 ശതമാനമായി കുറഞ്ഞെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.
മഹാരാഷ്ട്രയിൽ ഇന്ന് 10,425 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,03,823 ആയി. ഇന്ന് 329 പേരാണ് കോവിഡ് ബാധയെത്തുടർന്ന് മരിച്ചത്. രോഗമുക്തരായി ഇന്ന് 12,300 പേർ ആശുപത്രി വിട്ടു. ഇതിനോടകം 5,14,790 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയതെന്നും 1,65,921 പേർ നിലവിൽ ചികിത്സയിലുണ്ടെന്നും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്ന് 36,63,488 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 12,53,273 പേർ വീടുകളിലും 33,668 പേർ ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റൈനിലാണ്.
ആന്ധ്രാപ്രദേശിൽ ഇന്ന് 9,927 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 92 പേരാണ് ഇന്ന് മരിച്ചത്. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 3,71,639 ആയി. 89,932 ആക്ടീവ് കേസുകളാണുള്ളത്. 2,78,247 പേർക്കാണ് രോഗ മുക്തി. സംസ്ഥാനത്തെ ആകെ മരണം 3,460. തമിഴ്‌നാട്ടിൽ ഇന്ന് 5,951 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.107 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 6,721 ആയി.
മറുനാടന് ഡെസ്ക്