- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷത്തിലേക്ക് അടുക്കുന്നു; കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനവും വിദൂരമല്ല; രാജ്യത്ത് ഇതുവരെ 39,93,412 വൈറസ് ബാധിതരും 69,214 കോവിഡ് മരണങ്ങളും; വിവിധ സംസ്ഥാനങ്ങളിൽ സ്ഥിതി അതീവ ഗുരുതരം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 40 ലക്ഷത്തോടടുക്കുന്നു. ഇന്ന് 60,288 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 39,93,412 ആയി. 24 മണിക്കൂറിനിടെ 645 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 69,214 ആയി. നിലവിൽ 8,37,653 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 8,944 പേരുടെ നില അതീവ ഗുരുതരമാണ്. ഇതുവരെ 30,86,545 പേർ രോഗമുക്തി നേടി. കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ സമീപ ദിനങ്ങളിൽ തന്നെ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ 40,54,474 കോവിഡ് കേസുകളുമായി ബ്രസീലാണ് പട്ടികയിൽ രണ്ടാമത്. എന്നാൽ, അവിടെ പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനായിരത്തിൽ താഴെയാണ്. 1,24,922 കോവിഡ് മരണങ്ങളാണ് ബ്രസീലിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. 63,51,179 കോവിഡ് രോഗികളും 1,91,388 മരണങ്ങളുമായി അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മഹാമാരി ശമനമില്ലാതെ പടരുകയാണ്. മഹാരാഷ്ട്രയിൽ ഇന്ന് ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണ് റിപ്പോർട്ട് ചെയ്തത്. ആന്ധ്രപ്രദേശ്, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 19,218 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 8,63,062 ആയി ഉയർന്നതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.378 പേരാണ് ഇന്ന് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണം 25,964 ആയി ഉയർന്നു. 6,25,773 പേർക്കാണ് രോഗ മുക്തി. 2,10,978 ആക്ടീവ് കേസുകൾ.
കർണാടകയിൽ ഇന്ന് 9,280 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 116 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3,79,486 ആയി. 2,74,196 പേർക്കാണ് രോഗ മുക്തി. 99,101 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇന്ന് 116 പേർ മരിച്ചതോടെ മൊത്തം മരണ സംഖ്യ 6,170 ആയി.
ആന്ധ്രയിൽ ഇന്നും പതിനായിരത്തിലധികം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 10,776 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം കണ്ടെത്തിയത്. തമിഴ്‌നാട്ടിൽ 5,976പേർക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ. ആന്ധ്രയിൽ കോവിഡ് മുക്തി നേടിയവരുടെ എണ്ണം ഇന്ന് 12,334 ആണ്. രോഗബാധിതരുടെ എണ്ണത്തേക്കാൾ കൂടുതലാണ് ഇതെന്നത് ആശ്വാസകരമാണ്. 24 മണിക്കൂറിനിടെ 76 മരണങ്ങൾ സംസ്ഥാനത്ത് ഉണ്ടായപ്പോൾ കോവിഡ് മരണസംഖ്യ 4,276 ആയി ഉയർന്നു. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,76,506 ആണ് ഇതിൽ 3,70,163 പേർ രോഗമുക്തരായി. നിലവിൽ 1,02,067 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.
തമിഴ്‌നാട്ടിൽ ആക്ടീവ് കേസുകളുടെ എണ്ണം 51,633 ആണ്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 79 മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ ആകെ മരണസംഖ്യ 7,687 ആയി ഉയർന്നു.
മറുനാടന് ഡെസ്ക്