- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ ശമനമില്ലാതെ കോവിഡ് ബാധ; 24 മണിക്കൂറിനിടെ 60,683 പുതിയ കോവിഡ് കേസുകളും 686 മരണങ്ങളും; നിലവിൽ ചികിത്സയിലുള്ള 8,87,235 പേരിൽ 8,944 പേരുടെ നില അതീവ ഗുരുതരം
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുന്നു. ഇന്ന് രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 60,683 പുതിയ കോവിഡ് കേസുകളാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 43,38,267 ആയി. ഇതിൽ 33,77,530 പേരും രോഗമുക്തരായി. 24 മണിക്കൂറിനിടെ 686 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 73,502 ആയി ഉയർന്നു. നിലവിൽ 8,87,235 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 8,944 പേരുടെ നില അതീവ ഗുരുതരമാണ്.
മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുകയാണ്. സംസ്ഥാനത്ത് ഇന്നും രോഗികളുടെ എണ്ണം ഇരുപതിനായിരം കടന്നു. ചൊവ്വാഴ്ച 20,131 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 9,43,772 ആയി ഉയർന്നു. പുതിയതായി 380 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരിച്ചവരുടെ എണ്ണം 27,407 ആയി. 2,43,446 രോഗികളാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 6,72,556 പേർ ഇതുവരെ രോഗമുക്തി നേടി. ചൊവ്വാഴ്ച മാത്രം 13,234 പേർ രോഗ മുക്തരായി.
ആന്ധ്രാപ്രദേശിൽ 10,601 പേർക്കാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,17,094 ആയി ഉയർന്നു. പുതുതായി 73 മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്തു. 4,560 പേരുടെ ജീവനാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് കവർന്നത്. നിലവിൽ 96,769 രോഗികൾ ആന്ധ്രയിൽ ചികിത്സയിൽ തുടരുന്നുണ്ട്. 4,15,765 പേർ ഇതുവരെ രോഗമുക്തരായി.
കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,866 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 146 പേർ മരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 4,12,190 ആയി. മരണ സംഖ്യ 6680 ആയി. 3,08,573 പേർ ഇതുവരെ രോഗ മുക്തി നേടി. 96,918 പേരാണ് ചികിത്സയിൽ തുടരുന്നത്. തമിഴ്‌നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 5,684 പേർക്ക് രോഗം സ്ഥിരീകരിച്ചു. 87 പേരാണ് മരിച്ചത്. ഇന്ന് 6,599 പേർക്ക് രോഗ മുക്തിയുണ്ട്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 4,74,940 ആയി. അതിൽ 4,16,715 പേരും രോഗ മുക്തരായി ആശുപത്രി വിട്ടു. ഇന്ന് 87 പേർ മരിച്ചതോടെ സംസ്ഥാനത്തെ മൊത്തം മരണം 8,012 ആയി. 50,213 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.
ഡൽഹിയിൽ 3,609 പേർക്ക് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 76 ദിവസത്തിനിടെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്കാണിത്. 1,97,135 പേർക്കാണ് രാജ്യതലസ്ഥാനത്ത് ഇതുവരെ കോവിഡ് പിടിപെട്ടത്. 19 പേർകൂടി മരിച്ചതോടെ മരണസംഖ്യ 4,618 ആയി. 2.34 ശതമാനമാണ് മരണനിരക്ക്. 22,377 രോഗികളാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 1,70,140 പേർ ഇതുവരെ രോഗമുക്തരായതായും ഡൽഹി ആരോഗ്യവകുപ്പ് അറിയിച്ചു.
മറുനാടന് ഡെസ്ക്