- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 84,437 പേർക്ക്; 24 മണിക്കൂറിനിടെ മരിച്ചത് 1,064 കോവിഡ് രോഗികൾ; രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 45,47,402 കോവിഡ് കേസുകളും 76,155 കോവിഡ് മരണങ്ങളും; നിലവിൽ ചികിത്സയിലുള്ള 9,40,035 പേരിൽ 8,944 പേരുടെ നില അതീവ ഗുരുതരം
ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 84,437 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 45,47,402 ആയി. ഇതിൽ 35,31,212 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,064 കോവിഡ് രോഗികൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 76,155 ആയി. നിലവിൽ ചികിത്സയിലുള്ള 9,40,035 പേരിൽ 8,944 പേരുടെ നില അതീവ ഗുരുതരമാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും ഇന്ത്യയിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം വർധിക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
മഹാരാഷ്ട്രയിൽ ഇന്ന് 23,446 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 9,90,795 ആയി വർധിച്ചു. പുതുതായി 448 മരണം റിപ്പോർട്ട് ചെയ്തു. ഇതുവരെ സംസ്ഥാനത്ത് 28,282 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. 2.85 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മരണനിരക്ക്. 2,61,432 രോഗികളാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 7,00,715 പേർ ഇതുവരെ രോഗമുക്തരായി ആശുപത്രിവിട്ടു. ഇതിൽ 14,253 പേർ വ്യാഴാഴ്ച മാത്രം രോഗമുക്തി നേടിയവരാണ്. 70.72 ശതമാനമാണ് രോഗമുക്തി നിരക്ക്. 49,74,558 സാംപിളുകളാണ് ഇതുവരെ സംസ്ഥാനത്തുടനീളം പരിശോധിച്ചതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ആന്ധ്രാപ്രദേശിൽ ഇന്ന് 10,175പേർക്ക് രോഗം സ്ഥിരീകരിചച്ചു. 68പേരാണ് ഇന്ന് മരിച്ചത്. 5,37,687പേർക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 4,072പേർ മരിച്ചു. 4,35,647പേർ രോഗമുക്തരായി. 97,338പേരാണ് ചികിത്സയിലുള്ളത്. അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കർണാടകയിൽ ഇന്ന് 9,317പേർക്ക് രോഗം സ്ഥിരീകരിച്ചു. 129 പേർ മരിച്ചു. 4,30,947പേർക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 6,937പേർ മരിച്ചു. 3,33,452പേർ രോഗമുക്തരായി. 1,01,537പേരാണ് ചികിത്സയിലുള്ളത്.
ഉത്തർപ്രദേശിൽ 24 മണിക്കൂറിനിടെ 7042 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 94 പേർക്ക് ജീവൻ നഷ്ടമായതായും ഉത്തർപ്രദേശ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,92,029 ആയി ഉയർന്നു. ഇതിൽ 2,21,506 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. പുതുതായി 4605 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടതെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. മരണസംഖ്യ 4206 ആയി ഉയർന്നു.
ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,308 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്കാണിത്. ഇതോടെ രാജ്യതലസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 2,05,482 ആയി. തുടർച്ചയായ രണ്ടാമത്തെ ദിവസമാണ് ഡൽഹിയിലെ കോവിഡ് രോഗികളുടെ എണ്ണം 4000 കടക്കുന്നത്. ബുധനാഴ്ച 4,039 പേർക്ക് രോഗം പിടിപെട്ടിരുന്നു. 24 മണിക്കൂറിനിടെ 28 പേരുടെ ജീവൻ കോവിഡ് കവർന്നു. ഇതുവരെ 4,666 പേരാണ് ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചത്. 2.27 ശതമാനമാണ് ഡൽഹിയിലെ കോവിഡ് മരണനിരക്ക്. 25,416 പേർ നിലവിൽ ചികിത്സയിലുണ്ട്. 1,75,400 പേരാണ് ഇതുവരെ സംസ്ഥാനത്ത് രോഗമുക്തരായത്. വ്യാഴാഴ്ച മാത്രം 2637 പേർ രോഗമുക്തി നേടി.
മറുനാടന് ഡെസ്ക്