ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 86,344 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 46,46,069 ആയി. ഇതിൽ 36,13,040 പേർ ഇതിനകം രോ​ഗമുക്തി നേടി. ഇന്ന് രാജ്യത്ത് 1,052 കോവിഡ് രോ​ഗികളാണ്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 77,356 ആയി. നിലവിൽ 9,55,673 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം ദിനംപ്രതി വർധിക്കുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്രയിൽ കോവിഡ് ബാധിതർ പത്തുലക്ഷം കടന്നു. ഇതുവരെ 10,15,681 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ 24886 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഈ സമയത്ത് 293 പേർക്കാണ് ജീവൻ നഷ്ടമായത്. നിലവിൽ 2,71,566 പേരാണ് ചികിത്സയിൽ കഴിയുന്നത്. 7,15,023 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. മരണസംഖ്യ 28724 ആണെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. കർണാടകയിൽ ഇന്ന് 9,464പേർക്ക് രോഗം സ്ഥിരീകരിച്ചു. 130 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 4,40,411പേർക്കാണ് സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചത്. 3,34,999പേർ രോഗമുക്തരായി. 98,326പേരാണ് ചികിത്സയിലുള്ളത്. 7,067പേരാണ് ആകെ മരിച്ചത്.

രോഗവ്യാപനം പ്രതിരോധിച്ച് നിർത്തിയിരുന്ന സംസ്ഥാനങ്ങളിലൊന്നായ പഞ്ചാബിൽ ഇന്ന് ഏറ്റവും ഉയർന്ന കോവിഡ് കണക്കാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2,526പേർക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 63 മരണവും റിപ്പോർട്ട് ചെയ്തു. 74,616പേർക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 2,212പേർ ആകെ മരിച്ചു.

ഡൽഹിയിൽ ഇന്നും 4000ന് മുകളിലാണ് പ്രതിദിന രോഗികൾ. 24 മണിക്കൂറിനിടെ 4266 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സമയത്ത് 21 പേർക്ക് ജീവൻ നഷ്ടമായതായും ഡൽഹി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. പുതിയ കേസുകൾ വന്നതോടെ, മൊത്തം കോവിഡ് ബാധിതർ 2,09,748 ആയി ഉയർന്നു. 1,78,154 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോൾ 26,907 പേരാണ് ചികിത്സയിൽ കഴിയുന്നത്. മരണസംഖ്യ 4687 ആണെന്നും ഡൽഹി ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.