- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ കോവിഡ് മരണങ്ങൾ 80,000 കവിഞ്ഞു; ഇന്ന് 272 മരണങ്ങൾ കൂടിയായതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 80,026 ആയി; ഇതിനകം രോഗമുക്തി നേടിയത് 38,09,549 പേർ; നിലവിൽ ചികിത്സയിൽ കഴിയുന്ന 9,88,467 പേരിൽ 8,944 പേരുടെ നില അതീവ ഗുരുതരം; കോവിഡ് വാക്‌സിൻ ലോകത്തെ എല്ലാവർക്കും ലഭികുന്നതിന് 2024 അവസാനം വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് അദാർ പൂനവാല
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് മരണങ്ങൾ 80,000 കവിഞ്ഞു. 24 മണിക്കൂറിനിടെ 272 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 80,026 ആയി. ഇന്ന് 33,039 പേർക്കാണ് ഇന്ത്യയിൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 48,78,042 ആയി ഉയർന്നു. ഇതിൽ 38,09,549 പേർ ഇതിനകം രോഗമുക്തി നേടി. നിലവിൽ 9,88,467 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 8,944 പേരുടെ നില അതീവ ഗുരുതരമാണ്. കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 67,20,973 കോവിഡ് കേസുകളും 1,98,660 കോവിഡ് മരണങ്ങളുമായി അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്. അതേസമയം, പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യയാണ് മുന്നിൽ. 24 മണിക്കൂറിനിടെ അമേരിക്കയിൽ 12,515 പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ ഇന്ത്യയിൽ 33,039 പേർക്കാണ് രോഗബാധയുണ്ടായത്.
മഹാരാഷ്ട്രയിൽ ഇന്ന് 17,066 പേർക്ക് രോഗം സ്ഥിരീകരിച്ചു. 15,789 പേരാണ് ഇന്ന് രോഗമുക്തരായത്. 257പേർ മരിച്ചു. 10,77,374 പേർക്കാണ് മഹാരാഷ്ട്രയിൽ ആകെ കോവിഡ് ബാധിച്ചത്. 7,55,850പേർ രോഗമുക്തരായി. 2,91,256 പേർ ചികിത്സയിലാണ്. 4,972പേർ മരിച്ചു.അതേസമയം, കർണാടകയിൽ ഇന്ന് 8,244 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 8,865പേർ രോഗമുക്തരായി. 119പേർ മരിച്ചു. 4,67,689പേർക്കാണ് കർണാടകയിൽ ആകെ രോഗം സ്ഥിരീകരിച്ചത്. 3,61,823പേർ രോഗമുക്തരായി. 7,384 പേർ മരിച്ചു.
ആന്ധ്രാപ്രദേശിൽ ഇന്ന് 7,956പേർക്ക് രോഗം സ്ഥിരീകരിച്ചു. 9,746പേരാണ് ഇന്ന് രോഗമുക്തരായത്. 5,75,079പേർക്കാണ് ആന്ധ്രാപ്രദേശിൽ ആകെ കോവിഡ് ബാധിച്ചത്. 93,204പേർ ചികിത്സയിലാണ്. 4,76,903പേർ രോഗമുക്തരായി. 4,972പേർ മരിച്ചു. അതേസമയം, തമിഴ്‌നാട്ടിൽ 5,752പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 5,799പേർ രോഗമുക്തരായി. 53പേർ മരിച്ചു. 5,08,511പേർക്കാണ് തമിഴ്‌നാട്ടിൽ ആകെ രോഗം സ്ഥിരീകരിച്ചത്. 46,912പേർ ചികിത്സയിലുണ്ട്. 4,53,165പേർ രോഗമുക്തരായി. 8,434പേർ മരിച്ചു.
അതിനിടെ, കോവിഡ് വാക്‌സിൻ ലോകത്തെ എല്ലാവർക്കും ലഭികുന്നതിന് 2024 അവസാനം വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് ലോകത്തെ ഏറ്റവും വലിയ വാക്‌സിൻ നിർമ്മാണക്കമ്പനിയുടെ തലവൻ വ്യക്തമാക്കി. വാക്‌സിൻ വളരെവേഗം ലഭ്യമാക്കാൻ കഴിയും വിധം വാക്‌സിൻ നിർമ്മാതാക്കൾ ഇനിയും ഉത്പാദനശേഷി വർധിപ്പിച്ച് തുടങ്ങിയിട്ടില്ലെന്ന് പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് അദാർ പൂനവാല ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കോവിഡ് വാക്‌സിൻ ഈ വർഷം അവസാനത്തോടെ ലഭിച്ചേക്കുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതാണ് വെളിപ്പെടുത്തൽ.
വാക്‌സിൻ എല്ലാവർക്കും ലഭിക്കണമെങ്കിൽ നാല് മുതൽ അഞ്ച് വർഷംവരെ കാത്തിരിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് വാക്‌സിന്റെ കാര്യത്തിൽ ശുഭാപ്തി വിശ്വാസം വച്ചുപുലർത്താനാണ് ലോകം ആഗ്രഹിക്കുന്നത്. എന്നാൽ വാക്‌സിൻ വളരെവേഗം ലഭ്യമാക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് നിലവിൽ ആരെങ്കിലും എത്തിയതായി തനിക്ക് അറിലവില്ലെന്ന് പൂനവാല പറഞ്ഞു. രണ്ട് ഡോസ് വാക്‌സിനാണ് വേണ്ടിവരുന്നതെങ്കിൽ ലോകത്തിന് മുഴുവൻ വേണ്ടി 1500 കോടി ഡോസുകൾ ഉത്പാദിപ്പിക്കേണ്ടി വരുമെന്ന് പൂനവാല നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
ആസ്ട്ര സെനിക്ക, നോവ വാക്‌സ് എന്നിവയടക്കം കോവിഡ് വാക്‌സിൻ വികസിപ്പിക്കുന്ന അഞ്ച് രാജ്യാന്തര കമ്പനികളുമായി പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് സഹകരിക്കുന്നുണ്ട്. 100 കോടി ഡോസ് വാക്‌സിൻ ഉത്പാദിപ്പിക്കാനാണ് ലഭ്യമിടുന്നത്. ഇതിന്റെ 50 ശതമാനം ഇന്ത്യയ്ക്കുവേണ്ടി ആയിരിക്കും. റഷ്യയുടെ സ്പുട്‌നിക് വാക്‌സിൻ വികസിപ്പിക്കുന്നതിനായി ഗമാലെയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായും അവർ സഹകരിച്ചേക്കും.
മറുനാടന് ഡെസ്ക്