- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 26,106 പേർക്ക്; 24 മണിക്കൂറിനിടെ മരിച്ചത് 249 വൈറസ് ബാധിതർ; വിവിധ സംസ്ഥാനങ്ങളിൽ വൈറസ് വ്യാപനത്തിന്റെ തീവ്രത കുറയുന്നു
ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 26,106 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 82,55,428 ആയി. 24 മണിക്കൂറിനിടെ 249 കോവിഡ് ബാധിതർ കൂടി മരണത്തിന് കീഴടങ്ങി. രാജ്യത്തെ കോവിഡ് മരണസംഖ്യ 1,22,891 ആയി. രാജ്യത്തെ കോവിഡ് ബാധിതരിൽ 75,77,074 പേരും ഇതിനകം രോഗമുക്തി നേടി. 5,55,463 വൈറസ് ബാധിതരാണ് രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 8,944 പേരുടെ നില അതീവ ഗുരുതരമാണ്.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,001 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിൽ ആകെ കോവിഡ് ബാധിതർ 3,96,371 ആയി. ഇന്നുമാത്രം 42 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 4,824 പേർകൂടി രോഗമുക്തരായി ആശുപത്രി വിട്ടു. 33,308 പേരാണ് ഇനി ചികിത്സയിലുള്ളത്. 3,56,459 പേർ രോഗമുക്തരായപ്പോൾ 6,604 പേരാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
കർണാടകയിൽ ഇന്ന് 2,576 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 8,334 പേർകൂടി രോഗമുക്തരായി. ഇന്ന് 29 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 8,29,640 പേർക്കാണ് കോവിഡ് സ്ഥീരീകരിച്ചത്. ഇതിൽ 7,73,595 പേർ രോഗമുക്തരായപ്പോൾ 11,121 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 44,805 പേരാണ് ഇനി ചികിത്സയിലുള്ളത്.
ആന്ധ്രയിൽ ഇന്ന് 1916 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 13 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 3033 പേർകൂടി രോഗമുക്തരായി ആശുപത്രി വിട്ടു. ഇതോടെ 22,538 പേരാണ് സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ 8,27,882 പേർക്കാണ് കോവിഡ് സ്ഥീരീകരിച്ചത്. 7,98,625 പേർ രോഗമുക്തരായപ്പോൾ 6,719 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
തമിഴ്‌നാട്ടിൽ കോവിഡ് രോഗികൾ കുറയുകയാണ്. 19,504 രോഗികളാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇന്ന് 2,481 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 3,940 ഇന്ന് രോഗമുക്തരായപ്പോൾ 31 പേർ രോഗം ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 7,29,507 പേർക്കാണ് കോവിഡ് സ്ഥീരീകരിച്ചത്. ഇതിൽ 6,98,820 പേർ ഇതുവരെ രോഗമുക്തി നേടിയപ്പോൾ 11,183പേർ കോവിഡ് ബാധിച്ച് മരിച്ചു.
മറുനാടന് ഡെസ്ക്