ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 40,546 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 83,53,493 ആയി. 24 മണിക്കൂറിനിടെ 311വൈറസ് ബാധിതർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,23,961ആയി. ഇന്ത്യയിൽ 76,98,482 പേർ ഇതിനകം രോ​ഗമുക്തി നേടി. രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നത് 5,31,050 പേരാണ്. ഇതിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. മഹാരാഷ്ട്രയിൽ ഇന്ന് 5,505 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 6,728 പേർ രോഗമുക്തരായി. 1,12,912 രോഗികളാണ് സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത്.

പുതുതായി 125 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മഹാരാഷ്ട്രയിലെ കോവിഡ് മരണസംഖ്യ 44,548 ആയി. ഇതുവരെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച 16,98,198 പേരിൽ 15,40,005 പേരും ഇതിനോടകം രോഗമുക്തരായി. 90.68 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.

ഡൽഹിയിൽ രോഗികളുടെ എണ്ണം ഉയരുകയാണ്. 6,842 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 51 മരണവും റിപ്പോർട്ട് ചെയ്തു. 5,797 പേർ രോഗമുക്തരായി. 4,09,938 പേർക്കാണ് രാജ്യതലസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 6,703 ജീവനുകൾ ഇതുവരെ കോവിഡ് കവർന്നു. 37,369 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 3,65,866 പേർ ഇതുവരെ രോഗമുക്തരായി.

ആന്ധ്രയിൽ 2,477 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 8,33,208 ആയി. 21,438 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 8,05,026 പേർ ഇതിനോടകം രോഗമുക്തരായി. 6,744 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. തെലങ്കാനയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,637 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറ് പേർ മരിച്ചു. 1,273 പേർ രോഗമുക്തി നേടി. ഇതുവരെ രോഗം പിടിപെട്ട 2,44,143 പേരിൽ 18,100 പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്.