- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷത്തോടടുക്കുന്നു; വൈറസ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞ് വിവിധ സംസ്ഥാനങ്ങൾ
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷത്തോടടുക്കുന്നു. ഇന്ന് 17,804 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 84,78,689 ആയി. 24 മണിക്കൂറിനിടെ 290 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണസംഖ്യ 1,25,895 ആയി. രാജ്യത്തെ കോവിഡ് ബാധിതരിൽ 78,37,061 പേരും ഇതിനകം രോഗമുക്തി നേടി. നിലവിൽ 5,15,733 വൈറസ് ബാധിതരാണ് ഇന്ത്യയിൽ ചികിത്സയിലുള്ളത്. ഇതിൽ 8,944 പേരുടെ നില അതീവ ഗുരുതരമാണ്.
രാജ്യത്ത് കോവിഡ് വ്യാപനത്തിൽ മുന്നിലായിരുന്ന മഹാരാഷ്ട്രയിൽ നിന്നും പുറത്ത് വരുന്നത് ആശ്വാസത്തിന്റെ കണക്കുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 3,959 കോവിഡ് കേസുകൾ. 150പേർ മരിച്ചു. 6,748പേർ രോഗമുക്തരായി. 17,14,273പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 15,69,090പേരാണ് ആകെ രോഗമുക്തരായത്. 45,115പേർ മരിച്ചു. 99,151പേരാണ് ചികിത്സയിലുള്ളത്.
കർണാടകയിൽ ഇന്ന് 2,258 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 2,235 പേർകൂടി രോഗമുക്തരായി. ഇന്ന് 22 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 844147 പേർക്കാണ് കോവിഡ് സ്ഥീരീകരിച്ചത്. ഇതിൽ 7,99,439 പേർ രോഗമുക്തരായപ്പോൾ 11,369 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 33,320 പേരാണ് ഇനി ചികിത്സയിലുള്ളത്.
ആന്ധ്രയിൽ ഇന്ന് 2,367 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 2747 പേർകൂടി രോഗമുക്തരായി. 21,434 പേരാണ് സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ 8,40,730 പേർക്കാണ് കോവിഡ് സ്ഥീരീകരിച്ചത്. 8,12,517 പേർ രോഗമുക്തരായപ്പോൾ 6,779 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
അതേസമയം, തമിഴ്‌നാട്ടിൽ ഇന്ന് 2,341പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,352പേർ രോഗമുക്തരായി. 25പേർ മരിച്ചു. 7,41,488പേർക്കാണ് സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചത്. 7,11,198പേർ രോഗമുക്തരായി. 11,324പേരാണ് മരിച്ചത്. 18,966പേരാണ് ചികിത്സയിലുള്ളത്.
മറുനാടന് ഡെസ്ക്