- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 26,334 പേർക്ക്; മഹാരാഷ്ട്രയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ ഇന്ന് വീണ്ടും വർധനവ്
ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 26,334 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 85,33,537 ആയി. 24 മണിക്കൂറിനിടെ 221കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിൽ കോവിഡ് മരണസംഖ്യ 1,26,383 ആയി. രാജ്യത്ത് 78,94,162 പേർ ഇതുവരെ രോഗമുക്തി നേടി. നിലവിൽ 5,12,992 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 8,944 പേരുടെ നില അതീവ ഗുരുതരമാണ്.
മഹാരാഷ്ട്രയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്ന് വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് 5,092 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗ മുക്തി നേടിയവരുടെ എണ്ണം 8,232 ആണ്. സംസ്ഥാനത്ത് ഇന്ന് 110 പേർ മരിച്ചു. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 17,19,858 ആയി. 15,77,322 പേർക്ക് രോഗ മുക്തി. 110 പേർ മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 45,240 ആയി. ആക്ടീവ് കേസുകൾ 96,372. സംസ്ഥാനത്തെ രോഗ മുക്തി നിരക്ക് 91.71 ശതമാനമായെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ഡൽഹിയിൽ ഇന്ന് 7745 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6069 പേർ ഇന്ന് രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 77 മരണങ്ങൾ റിപ്പോർട്ടു ചെയ്തു. 4,38,529 പേർക്കാണ് ഡൽഹിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 3,89,683 പേർ ഇതുവരെ രോഗമുക്തി നേടി. 6989 പേരാണ് ഇതുവരെ മരിച്ചത്.
ആന്ധ്രയിൽ ഇന്ന് 2,237 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 8,42,967 ആയി. 8,14,773 പേർക്ക് രോഗ മുക്തി. 21,403 ആക്ടീവ് കേസുകൾ. സംസ്ഥാനത്തെ ആകെ മരണം 6,791ആയി.
മറുനാടന് ഡെസ്ക്