- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 22,825 പേർക്ക്; നിലവിൽ ചികിത്സയിലുള്ള 5,08,731 പേരിൽ 8,944 പേരുടെ നില അതീവ ഗുരുതരം
ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 22,825 പേർക്ക്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 85,76,689 ആയി. 24 മണിക്കൂറിനിടെ 211 വൈറസ് ബാധിതർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,26,864 ആയി. രാജ്യത്ത് 79,41,094 പേർ ഇതിനകം രോഗമുക്തി നേടി. നിലവിൽ 5,08,731 രോഗബാധിതരാണ് രാജ്യത്തുള്ളത്. ഇതിൽ 8,944 പേരുടെ നില അതീവ ഗുരുതരമാണ്.
ആഴ്ചകൾക്ക് മുൻപ് വരെ കോവിഡ് വ്യാപനം രൂക്ഷമായി നേരിട്ടിരുന്ന കർണാടകയിൽ വൈറസ് ഭീഷണി കുറയുകയാണ്. 24 മണിക്കൂറിനിടെ 1963 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഈ സമയത്ത് 2686 പേർക്ക് അസുഖം ഭേദമായതായും കർണാടക ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.19 പേർ കൂടി മരിച്ചതോടെ, വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 11410 ആയി ഉയർന്നു. നിലവിൽ 8,48,850 പേർക്കാണ് രോഗബാധ ഉണ്ടായത്. ഇതിൽ 8,04,485 പേർക്കും രോഗം ഭേദമായി. 32,936 പേരാണ് ചികിത്സയിൽ കഴിയുന്നതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
ഗുജറാത്തിൽ 971 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ അഞ്ചുപേരാണ് മരിച്ചത്. 993 പേർ കൂടി രോഗമുക്തി നേടിയതോടെ, രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 1,65,585 ആയി ഉയർന്നു. 12,313 പേരാണ് ചികിത്സയിൽ കഴിയുന്നതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
അതിനിടെ കോവിഡ് വാക്സിൻ ഗവേഷണ രംഗത്തും ലോകം വളരെ വേഗം മുന്നേറുന്നു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. പ്രശസ്ത മരുന്ന് കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിനും നൽകിയത് 90 ശതമാനം കൃത്യതയാണ്. അന്തിമഘട്ടത്തിലുള്ള്ള 11 വാക്സിനുകളിൽ ഇത്രയും റിസൾട്ട് കിട്ടുന്നത് ഇത് ആദ്യമാണ്. ഈ വാകിസിന് മറ്റ് പാർശ്വഫലങ്ങളും കണ്ടെത്തിയിട്ടില്ല. അതിനാൽ തന്നെ യുദ്ധകാലാടിസ്ഥാനത്തിൽ ഇത് ഉപയോഗിക്കാനുള്ള നീക്കമാണ് ലോകത്ത് നടക്കുന്നത്.
ജർമൻ മരുന്ന് കമ്പനിയായ ബയേൺടെക്കുമായി ചേർന്നാണ് ഫൈസർ കോവിഡ് വാക്‌സിൻ വികസിപ്പിക്കുന്നത്. മൂന്നാംഘട്ട പരീക്ഷണത്തിലാണ് വാക്‌സിൻ 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുള്ളതെന്ന് എഎഫ്‌പി വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
മനുഷ്യരിൽ നടത്തിയ പരീക്ഷണങ്ങളുടെ വിശദാംശങ്ങൾ ആദ്യമായാണ് അവർ കമ്പനിക്ക് പുറത്തുള്ള വിദഗ്ധരുമായി പങ്കുവെക്കുന്നത്. കോവിഡ് വാക്‌സിൻ പരീക്ഷണവുമായി ബന്ധപ്പെട്ട പ്രതീക്ഷ നൽകുന്ന വാർത്തകൾക്കായി ലോകം കാതോർത്തിരിക്കെയാണ് ഫൈസറിന്റെ വെളിപ്പെടുത്തൽ. മുമ്പ് കോവിഡ് ബാധിക്കാത്തവരിൽ നടത്തിയ പരീക്ഷണങ്ങളിൽ രോഗബാധ തടയുന്നതിൽ വാക്‌സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് കമ്പനി അവകാശപ്പെടുന്നു. മീസിൽസ് അടക്കമുള്ളവയ്‌ക്കെതിരെ കുട്ടികൾക്ക് നൽകുന്ന വാക്‌സിനുകൾ പോലെതന്നെ ഫലപ്രദമാണ് കോവിഡ് വാക്‌സിൻ. സുരക്ഷാ പ്രശ്‌നങ്ങളൊന്നും ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കമ്പനി പറയുന്നു.
മറുനാടന് ഡെസ്ക്