- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 26,884 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 86,17,959 ആയി
ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 26,884 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 86,17,959 ആയി. 24 മണിക്കൂറിനിടെ 215 വൈറസ് ബാധിതർ കൂടി മരിച്ചു. 1,27,319 പേരാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ കോവിഡ് ബാധിതരിൽ 79,87,854 പേരും ഇതിനകം രോഗമുക്തി നേടി. 5,02,786 കോവിഡ് ബാധിതരാണ് നിലവിൽ ഇന്ത്യയിൽ ചികിത്സയിലുള്ളത്. ഇതിൽ 8,944 പേരുടെ നില അതീവ ഗുരുതരമാണ്.
തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും കോവിഡ് ബാധിതരുടെ എണ്ണം കുറയുകയാണ്. പുതുതായി 2146 പേർക്കാണ് തമിഴ്‌നാട്ടിൽ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 2237 പേർ രോഗമുക്തി നേടിയതായും 25 പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.
പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 7,48,225 ആയി ഉയർന്നു. ഇതിൽ 7,18,129 പേർ രോഗമുക്തി നേടി. നിലവിൽ 18,709 പേർ മാത്രമാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 11,387 ആയി ഉയർന്നതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
ആന്ധ്രാപ്രദേശിൽ 1886 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 8,46,245 ആയി ഉയർന്നു. നിലവിൽ 20,958 പേർ മാത്രമാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 8,18,473 പേർ രോഗമുക്തി നേടി. മരണസംഖ്യ 6814 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്കമാക്കുന്നു.
മറുനാടന് ഡെസ്ക്