ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 17,741 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 87,01,780 ആയി. 24 മണിക്കൂറിനിടെ 134 വൈറസ് ബാധിതർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,28,299ൽ എത്തി. രാജ്യത്തെ കോവിഡ് ബാധിതരിൽ 80,82,443 പേരും ഇതിനകം രോ​ഗമുക്തി നേടി. നിലവിൽ ഇന്ത്യയിൽ ചികിത്സയിലുള്ളത് 4,91,038 പേരാണ്. ഇതിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്.

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 4496 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സമയത്ത് 7809 പേർ രോഗമുക്തി നേടിയതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 17,36,329 ആയി ഉയർന്നു. ഇതിൽ 84,627 പേർ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്. 16,05,064 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 122 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മൊത്തം കോവിഡ് മരണം 45,682 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

തമിഴ്‌നാട്ടിൽ ഇന്ന് 2112 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2347 പേർ രോഗമുക്തി നേടി. നിലവിൽ തമിഴ്‌നാട്ടിൽ 18,395 പേരാണ് ചികിത്സയിൽ കഴിയുന്നതെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. ആന്ധ്രയിൽ 24 മണിക്കൂറിനിടെ 1728 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കർണാടകയിൽ ഇത് 2116 ആണ്.

1,728 പേർക്കാണ് ആന്ധ്രാപ്രദേശിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 8,49,705 ആയി. 8,22,011 പേർ ഇതിനോടകം രോഗമുക്തി നേടിയതായും 6,837 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. നിലവിൽ 20,857 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.

കർണാടകയിൽ 2,116 പേർക്കാണ് വ്യാഴാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,368 പേർ രോഗമുക്തി നേടുകയും 21 മരണങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 8,55,912 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 8,14,949 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. 11,474 പേർക്ക് രോഗബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടതായും 29,470 സജീവ കേസുകളുമാണുള്ളതെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.