- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 23,955 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 87,97,198 ആയി
ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 23,955 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 87,97,198 ആയി. 24 മണിക്കൂറിനിടെ 254 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,29,479 ആയി ഉയർന്നു. ആകെ കോവിഡ് ബാധിതരായ 87,97,198 പേരിൽ 81,85,938 പേരും ഇതിനകം രോഗമുക്തി നേടി. രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നത് 4,81,781പേരാണ്. ഇതിൽ 8,944 പേരുടെ നില അതീവ ഗുരുതരമാണ്.
മഹാരാഷ്ട്രയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 4,237 പേർക്കാണ്. 105 പേർ മരിച്ചു. 2,707 പേർക്കാണ് രോഗ മുക്തി. സംസ്ഥാനത്തെ മൊത്തം രോഗ മുക്തരുടെ എണ്ണം 16,12,314 ആയി. 85,503 ആക്ടീവ് കേസുകൾ. 105 പേർ മരിച്ചതോടെ സംസ്ഥാനത്തെ മൊത്തം മരണം 45,914.
കർണാടകയിൽ ഇന്ന് 2154 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2198 പേർ രോഗമുക്തി നേടുകയും 17 പേർക്ക് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 8,60,082 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 8,20,590 പേർ ഇതിനോടകം രോഗമുക്തി നേടി. 11,508 പേർക്കാണ് കോവിഡിനെ തുടർന്ന് ഇതിനോടകം ജീവൻ നഷ്ടമായത്. 27,965 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.
ആന്ധ്രയിൽ ഇന്ന് 1,657 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 8,52,955 ആയി. നിലവിൽ 19,757 ആക്ടീവ് കേസുകൾ. 8,26,344 പേർ ഇതുവരെ രോഗ മുക്തി നേടി. മൊത്തം മരണം 6,854.
മറുനാടന് ഡെസ്ക്